SHARE

സിംബാബ്‌വേയ്ക്ക് ആശ്വാസമായി ഐസിസിയുടെ തീരുമാനം. രാജ്യത്തിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഐസിസി നീക്കി. ഇന്നലെ ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം. ദുബായിലായിരുന്നു നിര്‍ണ്ണായക ബോര്‍ഡ് മീറ്റിംഗ് നടന്നത്. പൂര്‍ണ്ണ അംഗത്വത്തോടെയാണ് തിരിച്ചെടുക്കല്‍.

ബോര്‍ഡിന്റെ നടത്തിപ്പില്‍ അമിതമായ സര്‍ക്കാര്‍ ഇടപെടല്‍ ആരോപിച്ചായിരുന്നു ഐസിസിയുടെ നടപടി. ഇക്കഴിഞ്ഞ ജൂലൈയിലായിരുന്നു വിലക്കേര്‍പ്പെടുത്തിക്കൊണണ്ടുള്ള തീരുമാനം ഐസിസി പ്രഖ്യാപിച്ചത്. ഇതേ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലായിരുന്നു ടീം.

നേപ്പാളിനേയും തിരിച്ചെടുക്കാന്‍ ഐസിസി യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഇടപെടലില്ലാതെ സുതാര്യമായി പുതിയ ഇലക്ഷന്‍ നടത്തണമെന്ന കര്‍ശന നിര്‍ദ്ദേശവും നേപ്പാളിന് നല്‍കിയിട്ടുണ്ട്. 2016 ലായിരുന്നു നേപ്പാളിന് വിലക്കേര്‍പ്പെടുത്തിയത്.