SHARE

ഐസിസിയുടെ പുതിയ ടെസ്റ്റ് റാങ്കിംഗ് പട്ടിക പുറത്ത്‌. ടീമുകളിൽ ഇന്ത്യയും, ബാറ്റ്സ്മാന്മാരിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുമാണ് ഒന്നാമത്. അത് കൊണ്ടു തന്നെ ഇന്ത്യൻ ആരാധകർക്ക് ഏറെ ആവേശം നൽകുന്ന റാങ്കിംഗ് പട്ടികയാണിത്.

113 പോയിന്റോടെ ഇന്ത്യ ഒന്നാംസ്ഥാനത്ത് നിൽക്കുന്ന റാങ്കിംഗ് പട്ടികയിൽ ന്യൂസിലൻഡ് രണ്ടാമതും, ദക്ഷിണാഫ്രിക്ക മൂന്നാമതുമാണ്. ബാറ്റ്സ്മാന്മാരിൽ 922 പോയിന്റുള്ള വിരാട് കോഹ്ലി ഒന്നാമതും, 913 പോയിന്റുള്ള കിവീസ് നായകൻ കെയിൻ വില്ല്യംസൺ രണ്ടാമതുമാണ്. മൂന്നാം സ്ഥാനത്തുള്ള ചേതേശ്വർ പുജാരയാണ് റാങ്കിംഗിൽ ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യൻ ബാറ്റ്സ്മാൻ.

-Advertisement-

ബോളർമാരിൽ ഓസ്ട്രേലിയയുടെ പാറ്റ് കമ്മിൻസാണ് ഒന്നാമത്. ഇംഗ്ലണ്ടിന്റെ ജെയിംസ് ആൻഡേഴ്സൺ രണ്ടാമതും, ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡ മൂന്നാമതുമുണ്ട്. ആറാം സ്ഥാനത്തുള്ള രവീന്ദ്ര ജഡേജയും, പത്താം സ്ഥാനത്തുള്ള രവിചന്ദ്രൻ അശ്വിനുമാണ് ബോളിംഗ് റാങ്കിംഗിൽ ആദ്യ പത്തിലുള്ള ഇന്ത്യക്കാർ. ഓൾ റൗണ്ടർമാരിൽ വിൻഡീസ് നായകൻ ജേസൺ ഹോൾഡറാണ് ഒന്നാം റാങ്കിൽ. ഇന്ത്യയുടെ രവീന്ദ്ര ജഡേജ മൂന്നാം സ്ഥാനത്തുണ്ട്.