SHARE

ടി20 ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 16 ൽ നിന്ന് 20 ആക്കാൻ ഐസിസി‌ക്കുള്ളിൽ ചർച്ചകൾ നടക്കുന്നതായി സൂചന. ടെലഗ്രാഫ് പുറത്ത് വിട്ട റിപ്പോർട്ടിലാണ് 2023 മുതൽ 2031 വരെയുള്ള കാലയളവിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പുകളിൽ ടീമുകളുടെ എണ്ണം വർധിപ്പിക്കാൻ ഐസിസി പദ്ധതിയിടുന്നുണ്ടെന്ന് വ്യക്തമാക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഐസിസി സ്ഥിരീകരണങ്ങളൊന്നും ഇത് വരെ വന്നിട്ടില്ല.

നിലവിൽ 16 ടീമുകളാണ് ടി20 ലോകകപ്പിൽ പങ്കെടുക്കുന്നത്‌. ഈ വർഷം ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ടൂർണമെന്റിലും ഇത്ര തന്നെ ടീമുകളാണ് മത്സരിക്കുന്നത്. ലോക ടി20 ഇരുപത് ടീമുകളുടെ ടൂർണമെന്റാക്കി ഉയർത്തുമെന്നും അഞ്ച് ടീമുകൾവീതമുള്ള 4 ഗ്രൂപ്പുകളായി തിരിച്ച്, ഓരോ ഗ്രൂപ്പിലും മുന്നിലെത്തുന്ന 4 ടീമുകൾസെമിഫൈനലിൽ എത്തുകയും ചെയ്യുന്ന രീതിയിലാകും ടൂർണമെന്റിന്റെ ഫോർമ്മാറ്റെന്നും ടെലഗ്രാഫ് പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു‌. ഈ വർഷം മാർച്ചിൽ നടക്കാനിരിക്കുന്ന അടുത്ത ഐസിസി യോഗംഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നാണ്‌സൂചന.