SHARE

ഔട്ടായി പവിലിയനിലേയ്ക്ക് പോകുന്നതിനിടെ കാണികളിലൊരാള്‍ക്കു നേരെ അസഭ്യവര്‍ഷം നടത്തിയ ഇംഗ്ലണ്ട് സൂപ്പര്‍ താരം ബെന്‍ സ്റ്റോക്‌സിനെ ഐസിസി പിടിച്ചു. മാച്ച് ഫീയുടെ 15 ശതമാനവും ഒരു ഡി മെറിറ്റ് പോയിന്റും ഒപ്പം 2,250 പൗണ്ട് പിഴയുമാണ് താരത്തിന് ഐസിസി വിധിച്ച ശിക്ഷ. ദക്ഷണാഫ്രിക്ക – ഇംഗ്ലണ്ട് ടെസ്റ്റിനിടെയായിരുന്നു സംഭവം.

ജോഹനാസ്ബര്‍ഗിലായിരുന്നു മത്സരം നടന്നത്. ഔട്ടായി പുറത്തേക്ക് പോകുമ്പോള്‍ കാണികളിലൊരാള്‍ താരത്തെ പ്രകേപിപ്പിക്കുകയായിരുന്നു. പൊട്ടിത്തെറിച്ച സ്റ്റോക്‌സ് ഇയാളെ ചീത്ത പറഞ്ഞ ശേഷമാണ് പോയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വിവാദമായി. ശക്തമായ വിമര്‍ശനങ്ങള്‍ സ്‌റ്റോക്‌സിനെതിരെ ഉയര്‍ന്നിരുന്നു.

നടപടിയിലേയ്ക്ക് പോകും എന്നു കണ്ടതോടെ സംഭവത്തില്‍ മാപ്പു പറഞ്ഞ് രക്ഷപെടാന്‍ സ്റ്റോക്‌സ് നടത്തിയ ശ്രമങ്ങളും ഫലം കണ്ടില്ല.

ഐസിസി നടത്തിയ അന്വേഷണത്തില്‍ ശിക്ഷാ നിയമത്തിലെ ലെവല്‍ വണ്‍ കുറ്റം സ്റ്റോക്‌സ് ചെയ്തതായാണ് കണ്ടെത്തിയത്. നിലവില്‍ ഡീ മെറിറ്റ് പോയിന്റുകളൊന്നും ഇല്ലാതിരുന്ന താരമാണ്‌ബെന്‍ സ്‌റ്റോക്‌സ്. 24 മാസത്തിനുള്ളില്‍ നാലോ അതിലധികമോ ഡി-മെറിറ്റ് പോയിന്റുകള്‍ ലഭിച്ചാലാണ് സസ്‌പെന്‍ഷന്‍ ലഭിക്കുക