SHARE

ഐസിസി വിലക്കേര്‍പ്പെടുത്തിയ ബംഗ്ലാദേശ് ഓള്‍ റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസനെ ഐസിസി ട്വന്റി20 റാങ്ക് പട്ടികയില്‍ നിന്നും പുറത്താക്കി. ഏറ്റവുമൊടുവില്‍ പുറത്തു വിട്ട ട്വന്റി-ട്വന്റി റാങ്കിങ്ങില്‍ ഷാക്കിബിനെ ഉള്‍പ്പെടുത്തിയിട്ടില്ല. വിലക്കിന് മുമ്പ് ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തും ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനത്തും ഷാക്കിബ് ഉണ്ടായിരുന്നു.

വാതുവയ്പുകാര്‍ സമീപിച്ച വിവരം ഐിസിയെ അറിയിച്ചില്ലെന്ന കുറ്റത്തിനാണ് ഷാക്കിബിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് വിലക്ക് നേരിട്ട കാലത്തും സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും ഐസിസി റാങ്കിംഗില്‍ ഇടം പിടിച്ചിരുന്നു. എന്നാല്‍ ഷാക്കിബിനെ എന്തുകൊണ്ട് ഒഴിവാക്കി എന്നതു സംബന്ധിച്ച് വിശദീകരണമൊന്നും ഐസിസി നല്‍കിയിട്ടില്ല.

ഷാക്കിബ് പുറത്തായതിനെ തുടര്‍ന്ന് അഫ്ഗാന്‍ താരം മുഹമ്മദ് നബി ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാമതെത്തി. ഗ്ലെന്‍ മാക്‌സ് വെല്ലാണ് രണ്ടാം സ്ഥാനത്ത്. ബംഗ്ലാദേശിന്റെ ഇപ്പോളത്തെ നായകന്‍ മുഹമ്മദുള്ള ഓള്‍ റൗണ്ടര്‍മാരില്‍ നാലാം സ്ഥാനത്തുണ്ട്.