SHARE

ഐ സി സി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മൂന്നാം തവണയും നില നിര്‍ത്തി ഇന്ത്യ. 116 പോയന്റുമായി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് ഇത്തവണത്തെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നല്‍കുന്നതായുള്ള പ്രഖ്യാപനം തിങ്കളാഴ്ച്ചയാണ് ഐ സി സി നടത്തിയത്.

ഒരു ദശലക്ഷം ഡോളറാണ് സമ്മാനത്തുകയായി ഐ സി സി ഇന്ത്യന്‍ ടീമിന് നല്‍കുക. 108 പോയന്റുമായി ന്യൂസിലന്‍ഡാണ് നിലവില്‍ ടെസ്റ്റില്‍ രണ്ടാം സ്ഥാനത്ത്. മൂന്നാം വര്‍ഷവും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്താനായത് അഭിമാന നിമിഷമാണെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി വ്യക്തമാക്കി. ടെസ്റ്റ് ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണെന്നും കോഹ്ലി കൂട്ടിച്ചേര്‍ത്തു.