SHARE

ഇത്തവണ ഐസിസിയുടെ പുതിയ ടെസ്റ്റ് റാങ്കിങ് പുറത്തുവന്നപ്പോള്‍ ഏറ്റവും അധികം നേട്ടമുണ്ടാക്കിയത് പാക് താരം ബാബര്‍ അസമാണ്. ഒന്നും രണ്ടും സ്ഥാനങ്ങള്‍ പതിവു പോലെ യഥാക്രമം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്കും ഓസീസ് സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തിനുമാണ്. ഇരുവരും തമ്മില്‍ പോയിന്റ് വിത്യാസം വളരെ വലുതൊന്നുമല്ല.

പാക് താരം ബാബര്‍ അസം രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്താണ് ഇപ്പോള്‍. ആദ്യ നാലില്‍ യാതൊരു മാറ്റങ്ങളുമില്ല എന്നതും ശ്രദ്ധേയം. ബംഗ്ലാദേശിനെതിരെ പുറത്തെടുത്ത മികച്ച പ്രകടനമാണ് ബാബര്‍ അസമിനെ റാങ്ക് ഉയര്‍ത്താന്‍ സഹായിച്ചത്. ലംബുഷെയ്ന്‍, കെയ്ന്‍ വില്ല്യംസണ്‍ എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളില്‍

കോഹ്‌ലിയും സ്മിത്തും തമ്മില്‍ 17 റേറ്റിംഗ് പോയിന്റിന്റെ വിത്യാസം മാത്രമാണുള്ളത്. ഇതിനാല്‍ തന്നെ ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ കോഹ്‌ലിക്ക് മികച്ച പ്രകടനം കാഴ്ചവയ്‌ക്കേണ്ടി വരും. എന്നാല്‍ ഒസീസിന് സമീപകാലത്ത് മറ്റ് ടെസ്റ്റ് മത്സരങ്ങളില്ലാത്തതും കോഹ്‌ലിക്ക് ഗുണം ചെയ്യും.