SHARE

ഈ വർഷം ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രവചിച്ച് ഗൗതം ഗംഭീർ. ദിനേഷ് കാർത്തിക്കിനേയും, ഋഷഭ് പന്തിനേയും തന്റെ ടീമിൽ നിന്നൊഴിവാക്കിയ ഗംഭീർ, രവീന്ദ്ര ജഡേജയ്ക്ക് പകരം രവിചന്ദ്രൻ അശ്വിനെ ടീമിലുൾപ്പെടുത്തിയതാണ് ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്.

രോഹിത് ശർമ്മ, കെ എൽ രാഹുൽ, ശിഖാർ ധവാൻ എന്നിവരെയാണ് ടീമിന്റെ ഓപ്പണർമാരായി ഗംഭീർ നിർദ്ദേശിക്കുന്നത്. വിരാട് കോഹ്ലി മൂന്നാമതായും, അമ്പാട്ടി റായുഡു നാലാമതായും കളിക്കും. ധോണിയാണ് ടീമിന്റെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ. ഋഷഭ് പന്ത്, ദിനേഷ് കാർത്തിക്ക് എന്നിവരെ ടീമിലേക്ക് പരിഗണിക്കാതിരുന്ന ഗംഭീർ, രണ്ടാം വിക്കറ്റ് കീപ്പറായി രാഹുലിനെയാണ് ചൂണ്ടിക്കാട്ടുന്നത്.

കേദാർ ജാദവ്, ഹാർദിക് പാണ്ട്യ, വിജയ് ശങ്കർ എന്നിവരാണ് ഇന്ത്യൻ സംഘത്തിലെ ഓൾറൗണ്ടർമാർ. 2017 ന്‌ ശേഷം ഏകദിനത്തിൽ ഇന്ത്യയ്ക്കായി കളിച്ചിട്ടില്ലെങ്കിലും രവിചന്ദ്രൻ അശ്വിനെ ടീമിന്റെ സ്പിന്നറായി ഗംഭീർ തിരഞ്ഞെടുത്തിട്ടുണ്ട്. കുൽദീപ്‌യാദവ്, യുസ്വേന്ദ്ര ചഹൽ എന്നിവരാണ് ടീമിലെ മറ്റ് സ്പിന്നർമാർ. നാല്‌പേസ് ബൗളർമാരെയാണ് ഗംഭീർ തന്റെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഭുവനേശ്വർ കുമാർ, ജസ്പ്രിത് ബുംറ, മൊഹമ്മദ് ഷാമി, ഉമേഷ് യാദവ് എന്നിവരാണവർ.