SHARE

ഹാമിഷ് റോഡ്രി​ഗ്വസ്, റാഡമെൽ ഫാൽക്കാവോ, യുവാൻ ക്വാഡ്രാഡോ തുടങ്ങിയ സൂപ്പർ താരങ്ങളുണ്ടെങ്കിലും കോപ്പാ അമേരിക്കയിൽ കൊളംബിയയെ ആരും അങ്ങനെ ഹോട്ട് ഫേവറിറ്റുകളായി കാണുന്നില്ല. എന്നാൽ ഇക്കുറി കോപ്പാ അമേരിക്ക കൊളംബിയിലേക്കെത്തുമെന്ന് ഉറച്ചു വിശ്വസിക്കുകയാണ് അവരുടെ ഇതിഹാസം റെനെ ഹ്വി​ഗ്വിറ്റ

കോപ്പയിൽ കൊളംബിയ കിരീടം ചൂടിയില്ലെങ്കിൽ പ്രശസ്തമായ തന്റെ മുടി മുറിക്കുമെന്നാണ് ഇതിഹാസ ​ഗോളിയുടെ പ്രഖ്യാപനം. മികച്ച ഫുട്ബോളാണ് കൊളംബിയ കളിക്കുന്നത്. മികച്ച റെക്കോർഡുള്ള കാർലോസ് ക്വെയിറോസാണ് ഇക്കുറി കൊളംബിയയുടെ പരിശീലകൻ. അദ്ദേഹത്തെ വിശ്വസിക്കാം, അതിന്റെ ഫലം കാണുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. കൊളംബിയ ജേതാക്കളായില്ലെങ്കിൽ ഞാൻ എന്റെ മുടി മുറിക്കും ഹി​ഗ്വിറ്റ പറഞ്ഞു

വിഖ്യാതമായ സ്കോർപിയൺ കിക്കിലൂടെ ലോകശ്രദ്ധയാകർഷിച്ച താരമാണ് ഹി​ഗ്വിറ്റ. ​ഗോളിയുടെ അധികാരപരിമിതിയായ ​ഗോൾപോസ്റ്റിന് പുറത്തേക്ക് ഇറങ്ങിച്ചെന്ന് ​ഗോൾക്കീപ്പിങ് രം​ഗത്ത് വിപ്ലവം സൃഷ്ടിച്ചിട്ടുണ്ട് ഹി​ഗ്വിറ്റ. കരിയറിൽ 40-ലേറെ ​ഗോളുകളും നേടിയിട്ടുണ്ട്.