SHARE

ഈ വർഷം ഞങ്ങളുടേതാകും എന്ന് ലിവർപൂൾ ആരാധകർ പറയാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി. എന്നാൽ സീസണവസാനിക്കുമ്പോൾ ഈ വർഷം എന്നത് അടുത്ത വർഷം എന്നാക്കി മാറ്റാറാണ് പതിവ്. പക്ഷെ ഈ സീസണിൽ കാര്യങ്ങൾ അങ്ങനെയല്ല.നിലവിലെ ഫോമും മികച്ച പ്രകടനവും തുടർന്നാൽ ഇക്കുറി ലിവർപൂൾ ആരാധകർ‍ ആഘോഷിക്കും.

സീസൺ തുടങ്ങിയശേഷം നടന്ന ഏഴ് മത്സരങ്ങളിലും ലിവർപൾ വിജയച്ചു.ഇതിൽ ആറ് ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് മത്സരങ്ങളും ഒരു ചാമ്പ്യൻസ് ലീ​ഗ് മത്സരവും ഉൾപ്പെടും. ലിവർപൂൾ ക്ലബിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും മികച്ച സീസൺ തുടക്കമാണിത്. ജർമൻ പരിശീലകൻ യൂർ​ഗൻ ക്ലോപ് ചുമതലയേറ്റശേഷം ലിവർപൂൾ കൈവരിച്ച പുരോ​ഗതിയുടെ തുടർച്ചയാണിത്.

1991-ന് ശേഷം ആദ്യമായാണ് പ്രീമിയർ ലീ​ഗിലെ ആദ്യ ആറ് മത്സരങ്ങളിലും ലിവർപൂൾ വിജയം നേടുന്നത്. ഇതിന് പുറമെ സ്വന്തം മൈതാനമായ ആൻഫീൽഡിൽ അവസാനം നടന്ന 24 മത്സരങ്ങളിലും ലിവർപൂൾ തോൽവിയറിഞ്ഞിട്ടില്ല. 16 എണ്ണത്തിൽ വിജയിച്ച ചെമ്പട എട്ടെണ്ണത്തിൽ സമനില വഴങ്ങി. കഴിഞ്ഞ സീസണിൽ ആൻഫീൽഡിൽ നടന്ന ഒറ്റ പ്രീമിയർലീ​ഗ് മത്സരങ്ങളിൽ പോലും ലിവർപൂൾ തോറ്റിട്ടില്ല.

മുഹമ്മദ് സാല റോബർട്ടോ ഫിർമിന്യോ സാദിയോ മാനെ എന്നിവരടങ്ങുന്ന മുൻനിരയായിരുന്നു കഴിഞ്ഞ സീസണിൽ ലിവർപൂളിന്റെ മുന്നേറ്റത്തിന് കരുത്തുപകർന്നതെങ്കിൽ ഇക്കുറി ടീം ആകെ സന്തുലിതമാണ്. മധ്യനിരയിലേയും പിൻനിരയിലേയും പ്രശനങ്ങൾ ലവർപൂൾ പരഹരിച്ചുകഴിഞ്ഞു.​ഗോൾക്കീപ്പറായ അലിസനെത്തിയതും അവർക്ക് കരുത്താണ്.അതിനാൽ തന്നെ ആരാധരുടെ പ്രതീക്ഷയും കൂടുതലാണ്