SHARE

ഇന്ന് കാണുന്ന ലിവർപൂൾ ടീമിന് പിന്നിൽ സതാംപ്ടൺ എന്ന ക്ലബിന്റെ പങ്ക് ചെറുതൊന്നുമില്ല. ലിവർപൂൾ ടീമിന്റെ ഇപ്പോഴുള്ളതിൽ ഒരുപിടി താരങ്ങൾ സതാംപ്ടണിൽ നിന്ന് എത്തിയവരാണ്. ഏറ്റവുമൊടുവിൽ ജനുവരിയിൽ ടീമിലെത്തിയ വിർജിൽ വാൻ ഡൈക്ക് വരെ നീളും ആ പട്ടിക. ലിവർപൂൾ ചാമ്പ്യൻസ് ലീ​ഗ് ഫൈനലിൽ കളിക്കുമ്പോൾ പൂർണ പിന്തുണയാണ് സതാംപ്ടൺ പ്രഖ്യാപിച്ചിരിക്കുന്നത്.

യുവേഫ ചാംപ്യൻസ് ലീ​ഗ് ഫൈനലിൽ റയൽ മഡ്രിഡിനോട് ലിവർപൂൾ ഏറ്റുമുട്ടുമ്പോൾ, ഫസ്റ്റ് ഇലവനിൽ കളിക്കുന്നതിൽ കുറത്തത് മൂന്ന് പേർ(വാൻ ഡൈക്ക്, സാദിയോ മാനെ,ഡെജാൻ ലെവ്റോൺ) സതാംപ്ടണിൽ നിന്നെത്തിയവരാണ്. ഇതിനുപുറമേ നതാനിയൽ ക്ലെയിൻ, ആദം ലലാന എന്നിവരും സതാംപ്ടനിൽ നിന്ന് ലിവർപൂൾ പടയിൽ ചേർന്നവരാണ്. ഇത്രയും താരങ്ങളെ കണ്ടെത്തി ലിവർപൂളിന് സമ്മാനിച്ചതിന്റെ നേട്ടം എന്തായാലും സതാംപ്ടണ് പറയാനുണ്ടാകും. അതിനൊപ്പം തന്നെ ലിവർപൂൾ കിരീടം സ്വന്തമാക്കിയാൽ സാമ്പത്തികമായും സതാംപ്ടണ് നേട്ടമുണ്ടാകും.

മുമ്പ് പറഞ്ഞ താരങ്ങളെ ടീമിലെത്തിക്കുമ്പോൾ, ലിവർപൂൾ കിരീടനേട്ടങ്ങൾ സ്വന്തമാക്കിയാൽ ബോണസ് ആയി ഒരു തുക സതാംപ്ടണ് നൽകാമെന്ന് വാ​ഗ്ദാനം ചെയ്തിരുന്നത്. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള പ്രതിരോധ താരമായാണ് വാൻഡൈക്ക് ആൻഫീൽഡിലെത്തിയത്. ലിവർപൂൾ കിരീടമുയർത്തിയാൽ, വാൻ ഡൈക്കിന്റേത് മാത്രമായി 50 ലക്ഷം യൂറോ സതാംപ്ടന് ബോണസ് ലഭിക്കും, മറ്റ് കളിക്കാരുടേയും കൂട്ടിച്ചേർത്താൽ ഏകദേശം ഒരു കോടി യൂറോയ്ക്കടുത്ത് സതാംപ്ടന് ബോണസ് ലഭിക്കും.