SHARE

ഒരോ മത്സരങ്ങള്‍ കഴിയുമ്പോളും റെക്കോര്‍ഡുകളെ ഒപ്പം കൂട്ടുക എന്നത് ഇന്ത്യന്‍ നായന്‍ വിരാട് കോഹ്‌ലിക്ക് ഒരു ശീലമായി കഴിഞ്ഞു. കൊല്‍ക്കൊത്തയില്‍ നടക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റിലും തിളങ്ങാനായാല്‍ കോഹ്‌ലിയെ കാത്തിരിപ്പുണ്ട് ഒരു റെക്കോര്‍ഡ്. കേവലം 32 റണ്‍സ് മാത്രം എടുത്താല്‍ ടെസ്റ്റ് നായകനെന്ന നിലയില്‍ 5000 റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ നായകനായി മാറും കോഹ്‌ലി.

ലോക ക്രിക്കറ്റില്‍ തന്നെ ആ നേട്ടം കൈവരിച്ച അഞ്ച് താരങ്ങള്‍ മാത്രമാണുള്ളത് . ദക്ഷിണാഫ്രിക്കന്‍ നായകനായിരുന്ന ഗ്രെയിം സ്മിത്ത്, ന്യൂസിലാന്‍ഡിന്റെ സ്റ്റീഫന് ഫെമിംഗ്, ഓസീസിന്റെ അലന്‍ ബോര്‍ഡര്‍, റിക്കി പോണ്ടിംഗ്, വെസ്റ്റ് ഇന്‍ഡീസിന്റെ ക്ലൈവ് ലോയ്ഡ് എന്നിവരാണ് ഈ നേട്ടത്തിന്റെ പട്ടികയില്‍ ഇതുവരെ ഇടം പിടിച്ചിട്ടുള്ളത്.

ഇന്‍ഡോറില്‍ നടന്ന മത്സരത്തില്‍ കോഹ്‌ലിക്കു തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. നിലവില്‍ 4968 റണ്‍സാണ് 52 മത്സരങ്ങളില്‍ നിന്നും കോഹ്‌ലിയുടെ പേരിലുള്ളത്.