SHARE

തിരിക്കിട്ട ചർച്ചകൾക്കും നീക്കങ്ങൾക്കുമൊടുവിൽ നൈജീരിയൻ താരം ഒഡിയോൻ ഇഹാലോയെ ഇം​ഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് നിലനിർത്തും. ചൈനീസ് ക്ലബ് ഷാങ്ഹായ് സെൻഹുവയിൽ നിന്ന് ലോണിൽ കളിക്കുന്ന ഇഹാലോയുടെ ലോൺ കാലവധി നീട്ടിയെന്ന് ഇപ്പോൾ യുണൈറ്റഡ് തന്നെ സ്ഥിരീകരിച്ചു. അടുത്ത വർഷം ജനുവരി വരെയാണ് ലോൺ നീട്ടിയത്.

ഈ ജനുവരിയിലെ ട്രാൻസ്ഫർ ജാലകത്തിന്റെ അവസാന ദിവമാണ് ഇഹാലോ യുണൈറ്റഡിലെത്തുന്നത്. ക്ലബിനായി ബൂട്ടണിയുന്ന ആദ്യ നൈജീരിയൻ താരമാണ് ഇഹാലോ. യുണൈറ്റഡ് ജേഴ്സിയിൽ ആകെ എട്ട് മത്സരങ്ങളെ സ്ട്രൈക്കറായ ഇഹാലോ കളിച്ചുള്ളു. എന്നാൽ ഇതിൽ നിന്ന് നാല് ​ഗോളുകൾ താരം നേടി. ഇതോടെ ഇഹാലോയെ സ്ഥിരമായ സ്വന്തമാക്കണമെന്ന് ആവശ്യമുയർന്നിരുന്നു. തുടർന്നുള്ള ചർച്ചകൾക്കൊടുവിലാണിപ്പോൾ ലോൺ കാലാവധി നീട്ടിയത്.

താരത്തെ സ്ഥിരമായി സ്വന്തമാക്കാനോ ലോൺ നീട്ടാനോ ഉള്ള നീക്കം നേരത്തെ യുണൈറ്റഡ് വൈകിപ്പിച്ചിരുന്നു. ഇതോടെ സെൻഹുവ ചൈനീസ് ലീ​ഗിൽ കളിക്കാനായി ഇഹാലോയെ തിരിച്ചുവിളിക്കുമെന്ന് അറിയിച്ചു. ഇതിനുപിന്നാലെ തിടുക്കപ്പെട്ട് നടത്തിയ നീക്കങ്ങളാണ് ഇപ്പോൾ വിജയിച്ചിരിക്കുന്നത്.