SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ 37-ാം വയസിലെത്തിയശേഷം യുവതാരങ്ങളെപ്പോലും നാണിപ്പിക്കുന്ന തരത്തിലൂള്ള ​ഗോൾവേട്ടയാണ് ഇ​​ഗോർ ആം​ഗുലോ നടത്തുന്നത്. എഫ്.സി.​ഗോവയ്ക്കായി കളിക്കുന്ന ഈ സ്പാനിഷ് സ്ട്രൈക്കർ ഇതിനകം പത്ത് ​ഗോൾ നേടി ടോപ്സ്കോറർ ലിസ്റ്റിൽ തലപ്പത്താണ്.

ഏ.എഫ്.സി ചാമ്പ്യൻസ് ലീ​ഗിന് യോ​ഗ്യത നേടിയ ​ഗോവ, സൂപ്പർതാരം കോറോയെ ഒഴിവാക്കി പകരം ആം​ഗുലോയെ കൊണ്ടുവന്നപ്പോൾ ഞെട്ടയവരാണ് ഏറെയും. എന്നാൽ മുമ്പ് കളിച്ചിരുന്നു പോളണ്ട് ലീ​ഗിലെ തകർപ്പൻ പ്രകടനം കണ്ടാണ് ആം​ഗുലോയെ ​ഗോവ സ്വന്തമാക്കിയത്. കുറേക്കൂടി വ്യക്തമായി പരിശോധിച്ചാൽ മുപ്പത് വയസ് പിന്നിട്ടശേഷമാണ് ആം​ഗുലോയുടെ കരിയറിൽ ഏറ്റവും കൂടുതൽ ​ഗോൾ പിറന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യൻ എക്സപ്രസിന് നൽകിയ അഭിമുഖത്തിൽ ആം​ഗുലോ ഈ ​ഗോൾവേട്ടയ്ക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തി.

സ്പെയിനിൽ വിവിധ ക്ലബുകളിൽ പല പ്രായവിഭാ​ഗങ്ങളിലും കളിച്ചു, പിന്നീട് 29-ാം വയസിലാണ് ആദ്യമായി സ്പെയിന് പുറത്തേക്ക് കളിക്കാൻ പോകുന്നത്, അതോടെ ഞാൻ കുറേക്കൂടി പ്രൊഫഷനലായി, കൂടുതൽ അധ്വാനിക്കാൻ തുടങ്ങി, ഡയറ്റിൽ പ്രത്യേകം ശ്രദ്ധിക്കാൻ തുടങ്ങിയതും ഇക്കാലത്താണ്, ഇതിനൊപ്പം ഞാൻ സ്വയം വിമർശനം നടത്താനും തയ്യാറായി അങ്ങനെ എന്റെ പ്രകടനം ഏറെ മെച്ചപ്പെട്ടു, ചുരുക്കിപ്പറഞ്ഞാൽ കഠിനാധ്വാനം തന്നെയാണ് വിജയത്തിലേക്കുള്ള താക്കോൽ, ആം​ഗുലോ പറഞ്ഞു.