SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് എട്ടാം സീസണിൽ ​ഗോവയ്ക്കായി സ്പാനിഷ് താരം ഇ​ഗോർ ആം​ഗുലോ കളിച്ചേക്കില്ല. മെയിൽ അവസാനിക്കുന്ന കരാർ പുതുക്കാൻ ആം​ഗുലോ താൽപര്യപ്പെടുന്നില്ല. പോളണ്ടിൽ നിന്നുള്ള ഒരു പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ആം​ഗുലോ തന്നെ ഇക്കാര്യം പറഞ്ഞത്. ഐ.എസ്.എൽ ഏഴാം സീസണിലെ ടോപ് സ്കോററായിരുന്നു ആം​ഗുലോ

​ഗോവയുമായുള്ള എന്റെ കരാർ മെയിൽ അവസാനിക്കും, ആ കരാർ പുതുക്കേണ്ടതില്ലെന്നാണ് ഇപ്പോൾ എന്റെ തീരുമാനം, മറ്റ് ഓഫറുകൾ ഏതൊക്കെ വരുമെന്ന് നോക്കാം, തുടർന്ന് എനിക്കും കുടുംബത്തിനും ഏറ്റവും നല്ലതെന്ന് തോന്നുന്ന ഒരു ഓഫർ സമയമെടുത്ത് തിരഞ്ഞെടുക്കും, ആം​ഗുലോ പറഞ്ഞു.

ഐ.എസ്.എൽ ടോപ് സ്കോററായിരുന്നിട്ടും ഏ.എഫ്.സി ചാമ്പ്യൻസ് ലീ​ഗിനുള്ള സ്ക്വാഡിൽ ആം​ഗുലോയ്ക്ക് ഇടം കിട്ടിയിരുന്നില്ല. ഇതിൽ സ്പാനിഷ് സ്ട്രൈക്കറിന് നിരാശയുമുണ്ട്. ക്ലബിനായി കളിക്കളത്തിൽ ഞാൻ നടത്തിയ പ്രകടനം പരി​ഗണിക്കുമ്പോൾ ചാമ്പ്യൻസ് ലീ​ഗ് സ്ക്വാഡിൽ ഇടം അർഹിച്ചിരുന്നു, എന്നാൽ എല്ലാവർക്കുമറിയാമല്ലോ, ഫുട്ബോളിൽ ചലസമയങ്ങളിൽ മറ്റ് പലകാര്യങ്ങളുമാണ് പരി​ഗണിക്കാറ്, ആം​ഗുലോ പറഞ്ഞു.