SHARE

ഇന്ത്യൻ ഫുട്ബോളിൽ നിലവിലുള്ള ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് സന്ദേശ് ജിം​ഗൻ. സെന്റർ ബാക്കായ ജിം​ഗൻ ക്ലബായ എ.ടി.കെ മോഹൻ ബ​ഗാനും ഇന്ത്യൻ ദേശീയ ടീമിനും വേണ്ടി സ്ഥിരതയാർന്ന പ്രകടനമാണ് നടത്തുന്നത്. ഇതിനകം യൂറോപ്പിൽ നിന്നടക്കം ജിം​ഗനെ തേടി ഓഫറുകളെത്തിയിട്ടുണ്ട്. എന്നാൽ ഇപ്പോഴും പലകാരണങ്ങളാൽ വിദേശത്തേക്ക് കൂടുമാറാൻ ജിം​ഗന് ആയിട്ടില്ല.

പരിശീലിപ്പിച്ചവരെല്ലാം തന്നെ ജിം​ഗന്റെ പ്രകടനത്തെ പുകഴ്ത്തുന്നത് പതിവാണ്. നിലവിൽ ഇന്ത്യൻ ടീം പരിശീലകൻ ഇ​ഗോർ സ്റ്റിമാച്ചിനും ഇക്കാര്യത്തിൽ എതിരഭിപ്രായമില്ല. അൽപ്പം കൂടി കഠിനാധ്വാനം ചെയ്താൽ ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച സെന്റർ ബാക്കായി മാറാൻ ജിം​ഗന് സാധിക്കുമെന്നാണ് സ്റ്റിമാച്ച് പറയുന്നത്. കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിലായിരുന്നു സ്റ്റിമാച്ച് ഇക്കാര്യം പറഞ്ഞത്.

രണ്ട് വർഷം മുമ്പത്തേതിൽ നിന്ന് എത്രയോ മെച്ചപ്പെട്ടുകഴിഞ്ഞു ജിം​ഗൻ, നിലവിൽ ഏഷ്യയിലെ ഏറ്റവും മികച്ച സെന്റർ ബാക്കുകളിൽ ഒരാളാണ് ജിം​ഗൻ, എന്നാൽ പാസിങ്ങ് ചെയ്യുന്നതിൽ കുറേക്കൂടി മെച്ചപ്പെട്ടാൽ ജിം​ഗന് ഏഷ്യയിലെ ഒന്നാമനാകാം, സ്റ്റിമാച്ച് പറഞ്ഞു.