SHARE

ഇന്ത്യൻ ദേശീയ ടീം പരിശീലകനായി ഇ​ഗോർ സ്റ്റിമാച്ച് തുടരും. ഈ മാസം അവസാനിക്കാനിരുന്ന സ്റ്റിമാച്ചിന്റെ കരാർ അടുത്ത വർഷത്തെ ഏഷ്യാ കപ്പ് വരെ നീട്ടാനാണ് ഏഐഎഫ്എഫ് എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചത്.

കഴിഞ്ഞ ദിവസം ചേർന്ന ഏഐഎഫ്എഫിന്റെ തന്നെ ടെക്നിക്കൽ സമിതിയാണ് സ്റ്റിമാച്ചിന്റെ കരാർ ഏഷ്യാ കപ്പ് വരെ നീട്ടാൻ നിർദേശിച്ചത്. തുടർന്ന് ഇന്ന് ചേർന്ന എക്സിക്യൂട്ടീവ് സമിതി ഇക്കാര്യം അം​ഗീകരിക്കുകയായിരുന്നു. അടുത്തവർഷമാണ് ഏഷ്യാ കപ്പ് നടക്കാനിരിക്കുന്നത്. എന്നാൽ ടൂർണമെന്റിന്റെ വേദിയും സമയവും ഇപ്പോഴും പ്രഖ്യാപിച്ചിട്ടില്ല.

അതേസമയം തന്നെ ഏഷ്യാ കപ്പിലെ ഇന്ത്യയുടെ പ്രകടനമനുസരിച്ചിരിക്കും അതിനുശേഷമുള്ള സ്റ്റിമാച്ചിന്റെ ഭാവി. ഏഷ്യാ കപ്പിൽ ഇന്ത്യ ക്വാർട്ടർ ഫൈനലിലെത്തിയാൽ സ്റ്റിമാച്ചിന്റെ കരാർ വീണ്ടും പുതുക്കാനാണ് ഫെഡറേഷന്റെ പദ്ധതി.