SHARE

കരിയറിൽ ആയിരം മത്സരങ്ങൾ എന്ന ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് സ്പാനിഷ് ​ഗോൾക്കീപ്പർ ഐക്കർ കസിയാസ്. പോർച്ചു​ഗീസ് ക്ലബ് പോർട്ടോയുടെ താരമായ കസിയസ് ബെലനെൻസിനെതിരായ മത്സരത്തോടെയാണ് ഈ നേട്ടം കൈവരിച്ചത്. എന്നാൽ മത്സരത്തിൽ പോർട്ടോയ്ക്ക് തോൽവി നേരിട്ടു.

36-കാരനായ കസിയസിന്റെ പോർട്ടോയ്ക്കായുള്ള 108-ാം മത്സരമായിരുന്നു ഇത് മുൻപ് റയൽ മഡ്രിഡിനായി 725 തവണയും, സ്പാനിഷ് ദേശീയ ടീമിനായി 167 തവണയും ​ഗോൾവല കാത്തിട്ടുണ്ട്. 16 വർഷത്തെ സേവനത്തിന് ശേഷം 2015-ലാണ് കസിയസ് റയലിൽ നിന്ന് പോർട്ടോയിലെത്തുന്നത്. ഈ സീസൺ അവസാനത്തോടെ പോർട്ടോ വിട്ടുപോകുമെന്ന് ക്ലബ് അധികൃതർ അറിയിച്ചു. ഇം​ഗ്ലീഷ് ഫുട്ബോൾ ക്ലബ് ലിവർപൂൾ കസിയസിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതായി റിപ്പോർട്ടുകളുണ്ട്.

2000-ത്തിൽ സ്പെയിൻ ദേശീയ ടീമിനായി അരങ്ങേറിയ കസിയസ് ടീമിനെ ലോകകപ്പ്, യൂറോ കപ്പ് വിജയങ്ങളിലേക്കും നയിച്ചു. നിലവിൽ ദേശീയ ടീമിനായി ഏറ്റവുമധികം മത്സരങ്ങൾ കളിച്ച താരമാണ് കസിയസ്. റയൽ മഡ്രിഡിനായി ഏറ്റവുമധികം മത്സരം കളിക്കുന്ന രണ്ടാമത്തെ താരം കൂടിയാണ് ഐക്കർ കസിയാസ്.