SHARE

മുന്‍ റയല്‍ മഡ്രിഡ് ഗോള്‍ കീപ്പര്‍ ഐകര്‍ കസിയസ് ആശുപത്രിയില്‍. ഹൃദയാഘാതത്തെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കസിയസ് നിലവില്‍ കളിച്ച് കൊണ്ടിരിക്കുന്ന പോര്‍ട്ടോ ക്ലബ് ഇക്കാര്യം മാധ്യമങ്ങളോട് സ്ഥിരീകരിച്ചിട്ടുണ്ട്. 37 കാരനായ താരത്തെ അടിയന്തിരമായി ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയതായും ഈ സീസണില്‍ കളിച്ചേക്കില്ലെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പോര്‍ട്ടോ പരിശീലകന്‍ സെര്‍ജിയോ കോണ്‍സീകാവോയുടെ നേതൃത്വത്തില്‍ നടന്ന പരിശീലന സെഷനിടെയാണ് കസിയസിന് ഹൃദയാഘാതം അനുഭവപ്പെട്ടത്. റയലിനൊപ്പം ദീര്‍ഘകാലം നീണ്ട കരിയറില്‍ 5 ലാ ലിഗ കീരിടങ്ങളും, മൂന്നു ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും രണ്ടു കോപ്പ ഡെല്‍ റേ കിരീടങ്ങളും കസിയസ് നേടിയിട്ടുണ്ട്. സ്പാനിഷ് ക്ലബിന്റെ സുവര്‍ണ്ണകാലത്ത് ഗോള്‍വല കാത്തിരുന്നതും കസിയസായിരുന്നു.