SHARE

അഞ്ചാം എഡിഷൻ ഇന്ത്യൻ സൂപ്പർ ലീഗിലെ തങ്ങളുടെ ആറാം പോരാട്ടത്തിൽ ഇന്ന് ബെംഗളൂരു എഫ് സിയെ നേരിടുകയാണ് കേരളാ ബ്ലാസ്റ്റേഴ്സ്. ലീഗിൽ അപരാജിതരായി കുതിപ്പ് തുടരുകയാണെങ്കിലും ഇതേ വരെ ഒരു മത്സരം മാത്രമാണ് ജയിക്കാൻ കഴിഞ്ഞെന്നത് ചെറുതല്ലാത്ത തലവേദനയാണ് ബ്ലാസ്റ്റേഴ്സിന് നൽകുന്നത്‌. ഇന്നലെ മത്സരത്തിന് മുന്നോടിയായുള്ള‌ പത്ര സമ്മേളനത്തിൽ സംസാരിക്കവേ കേരളാ സഹപരിശീലകൻ ഹെർമൻ ഹെഡഴ്സണും അക്കാര്യം പങ്ക്‌ വെച്ചു.

തുടർച്ചയായി മത്സരങ്ങൾ കളിക്കേണ്ടി‌ വരുന്നത് ബ്ലാസ്റ്റേഴ്സിന് വെല്ലുവിളിയാണെന്ന് അഭിപ്രായപ്പെട്ട ഹെഡഴ്സൺ, ടീമിൽ സ്ക്വാഡ് റൊട്ടേഷൻ ഉണ്ടായേക്കാമെന്നും സൂചനകൾ നൽകി. എന്നാൽ മലയാളി സൂപ്പർ താരം അനസ് എടത്തൊടിക കളിക്കുമോയെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ അദ്ദേഹം തയ്യാറായില്ല.

” അനസ് ബെംഗളൂരുവിനെതിരെ കളിക്കാനിറങ്ങുമോ എന്നതിനെക്കുറിച്ച് താൻ ഒന്നും പറയുന്നില്ല, അതിനെക്കുറിച്ച് തനിക്ക് കൃത്യമായി അറിയില്ലെന്നത് തന്നെ കാരണം. തുടർച്ചയായി രണ്ട് മത്സരങ്ങൾ കളിക്കേണ്ടി വരുന്നതിനാൽ ടീമിൽ മാറ്റങ്ങൾക്ക്‌ സാധ്യതയുണ്ട്. എന്നാൽ അത് എന്തൊക്കെയാകുമെന്ന് തനിക്കറിയില്ല. ടീമിന്റെ അവസാന ട്രെയിനിംഗ് സെഷന് ശേഷമായിരിക്കും അന്തിമ ഇലവനെ തീരുമാനിക്കുക”. ബ്ലാസ്റ്റേഴ്സ് സഹപരിശീലകൻ പറഞ്ഞു.