SHARE

കേരള ബ്ലാസ്റ്റേഴ്‌സ് ഇതുപോലെ കളിക്കുന്നതിലും നല്ലത് പിരിച്ചു വിടുകയാണെന്ന് മുന്‍ ഇന്ത്യന്‍ താരം ഐഎം വിജയന്‍. ഒഡീഷക്കെതിരായ മത്സരത്തിലെ മോശം പ്രകടനമാണ് വിജയനെ ഇത്തരത്തിലൊരു അഭിപ്രായ പ്രകടനത്തിലേക്ക് നയിച്ചത്. മുഹമ്മദ് റാഫിയെ പിന്‍വലിച്ചത് അപമാനിക്കല്‍ ആണെന്നും മുന്‍ ഇന്ത്യന്‍ താരം അഭിപ്രായപ്പെട്ടു. ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

ആത്മാര്‍ത്ഥത ഇല്ലാത്ത ഈ ടീമിനെ മാറ്റി പുതിയ ടീമിനെ കൊണ്ടു വരണം എന്നായിരുന്നു ഐഎം വിജയന്റെ പ്രതികരണം. ‘സ്വന്തം മൈതാനത്തിലെ മൂന്ന് പോയിന്റ് നിര്‍ണായകമാണ്. അവര്‍ സമനിലക്ക് വേണ്ടി കളിച്ചു. നമ്മള്‍ വിജയിക്കാന്‍ ശ്രമിക്കണമായിരുന്നു. കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ബോറന്‍ കളികളില്‍ ഒന്നാണിത്. റാഫിയെ കളിക്കിടെയില്‍ പിന്‍വലിച്ചത് അദ്ദേഹത്തോടുള്ള അവഹേളനമാണെന്നും അദ്ദേഹം പറഞ്ഞു.

ആദ്യ പകുതിയില്‍ ഇറക്കി രണ്ടാം പകുതിയില്‍ വലിച്ചത് മോശമാണ്. ആദ്യമേ ഓഗ്ബച്ചെയെ ഇറക്കുന്നതായിരുന്നു ഇതിനെക്കാള്‍ നല്ലത്. കേരളത്തിന്റെ സന്തോഷ് ട്രോഫി ടീം ഇതിലും നന്നായി കളിക്കുമെന്നു പറഞ്ഞ വിജയന്‍ ഭൂരിഭാഗം സമയവും കാലില്‍ പന്തു ചേര്‍ത്തു വെയ്ക്കുന്നതല്ല യഥാര്‍ത്ഥ ഫുട്‌ബോള്‍ എന്നും വിജയന്‍ പറഞ്ഞു. അതേസമയം വിജയന്റെ അഭിപ്രായത്തോട് ആരാധകര്‍ വിയോജിച്ചു.