SHARE

മെയ്-ജൂലൈ മാസങ്ങളിലായി ഇംഗ്ലണ്ടില്‍ വെച്ച് നടക്കുന്ന ഏകദിന ലോകകപ്പിന് ശേഷം വിരമിക്കുമെന്ന് പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍. 39കാരനായ താഹിര്‍ തിങ്കളാഴ്ച്ചയാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. യുവ സ്പിന്നര്‍മാര്‍ക്ക് കൂടുതല്‍ അവസരം ലഭിക്കണമെന്നാണ് പ്രഖ്യാപനത്തിനിടെ താഹിര്‍ അഭിപ്രായപ്പെട്ടു.

അതേ സമയം 2020 ടി20 ലോകകപ്പ് വരെ ടി20 ടീമില്‍ തുടരാനുള്ള ആഗ്രഹവും താഹിര്‍ തുറന്നു പറഞ്ഞു. എന്നാല്‍ കഴിഞ്ഞ ദിവസം ദേശീയ കരാര്‍ പ്രഖ്യാപിച്ചപ്പോള്‍ താരത്തെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പരിഗണിച്ചിരുന്നില്ല. പ്രോട്ടിയാസിനായി 20 ടെസ്റ്റ് മത്സരങ്ങളും 95 ഏകദിനങ്ങളും 37 ടി20 മത്സരങ്ങളുമാണ് ഇമ്രാന്‍ താഹിര്‍ കളിച്ചിട്ടുള്ളത്. ടെസ്റ്റില്‍ 57 വിക്കറ്റുകളും ഏകദിനത്തില്‍ 156 വിക്കറ്റുകളും ടി20യില്‍ 62 വിക്കറ്റുകളും താരം വീഴ്ത്തിയിട്ടുണ്ട്.