SHARE

ഫുട്‌ബോള്‍ ഒരു കളി മാത്രമല്ല, അത് ഒരു കച്ചവടം കൂടിയാണ്‌ പ്രത്യേകിച്ച് ട്രാന്‍സ്ഫര്‍ ജാലകം തുറക്കുമ്പോള്‍. ടീമിനെ കിരീട നേട്ടങ്ങള്‍ നല്‍കാന്‍ കഴിവുള്ള താരങ്ങളെ വന്‍തുക മുടക്കി വാങ്ങുന്നതിനൊപ്പം, ഒരു മുഴം മുന്നേ എറിയാനും അവര്‍ക്ക് കഴിയണം. ഭാവിയില്‍ വന്‍തുക ലഭിച്ചേക്കാന്‍ സാധ്യതയുള്ളവരെ കണ്ടെത്താനും പ്രത്യേക മിടുക്ക് വേണം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടങ്ങളൊന്നുമില്ലെങ്കിലും കച്ചവടക്കാര്യത്തില്‍, സമാനതകളില്ലാത്ത നേട്ടങ്ങളാണ് ലിവര്‍പൂളിനുള്ളത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ്, ഡച്ച് താരം വിര്‍ജില്‍ വാന്‍ ഡൈക്കിനെ, വന്‍ തുക മുടക്കി ടീമിലെത്തിച്ചപ്പോള്‍ ലിവര്‍പൂള്‍ വിമര്‍ശം നേരിട്ടു. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ വാന്‍ ഡൈക്കിന് മുടക്കിയതിന്റെ ഇരട്ടി തുകയ്ക്ക് ഫിലിപ്പ് കുട്ടിന്യോയെ ബാഴ്‌സയ്ക്ക് കൊടുത്ത് ലിവര്‍പൂള്‍ തങ്ങളുടെ കച്ചവ മിടുക്ക് ഒരിക്കല്‍ കൂടി തെളിയിച്ചു. കുട്ടിന്യയോയുടെ കച്ചവടത്തിലൂടെ വന്‍ തുകയാണിപ്പോള്‍ ലിവര്‍പൂളിന്റെ കൈയ്യിലുള്ളത്. അവര്‍ ആ പണവുമായി വലവീശാന്‍ തുടങ്ങുമ്പോള്‍ മറ്റ് ടീമുകള്‍ ചെറിയ ആശങ്കയിലാണ്. കാരണം ഇതിന് മുന്‍പ് ലൂയിസ് സുവാരസിനെ ബാഴ്‌സയ്ക്ക് വിറ്റി കിട്ടിയ പണം കൊണ്ട് , ആ സീസണില്‍ ലിവര്‍പൂള്‍ വാങ്ങിയത് എട്ട് കളിക്കാരെയാണ്.

2014-ല്‍ മിന്നിന്ന ഫോമില്‍ നില്‍ക്കുമ്പോഴാണ് സുവാരസിനെ ലിവര്‍പൂള്‍ ബാഴ്‌സയ്ക്ക വിറ്റത്. വടക്കന്‍ അയര്‍ലന്‍ഡുകാരനായ ബ്രണ്ടന്‍ റോജേഴ്‌സായിരുന്നു അന്ന് പരിശീലകന്‍. സുവാരസിനായി ബാഴ്‌സ മുടക്കിയത് 75 ദശലക്ഷം യൂറോയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ പണം മുടക്കി അതേ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ തന്നെ ലിവര്‍പൂള്‍ സൈന്‍ ചെയ്തത് എട്ട് കളിക്കാരെയാണ്.

25 ദശലക്ഷം യൂറോയ്ക്ക സതാംപ്ടണില്‍ നിന്നെത്തിച്ച ഇംഗ്ലീഷ് സട്രൈക്കര്‍ ആദം ലലാനയാണ് കൂട്ടത്തില്‍ ഏറ്റവും വിലപിടിപ്പുള്ള താരം. സതാംപ്ടണില്‍ നിന്ന് തന്നെ ക്രൊയേഷ്യന്‍ പ്രതിരോധതാരമായ ഡെജാന്‍ ലെവ്‌റോണിനായി മുടക്കിയത് 20 ദശലക്ഷം യൂറോ. എ.സി മിലാനില്‍ നിന്ന് ഇറ്റാലിയന്‍ സ്‌ട്രൈക്കര്‍ മരിയോ ബലോട്ടലി, ബെനഫിക്കയില്‍ നിന്ന് സെര്‍ബിയന്‍ താരം ലാസര്‍ മാര്‍ക്കോവിച്ച്, സെവ്വിയയില്‍ നിന്ന് സ്പാനിഷ് താരം ആല്‍ബെര്‍ട്ടോ മൊറേനോ, ലവര്‍ക്യൂസനില്‍ നിന്ന് ജര്‍മന്‍ താരം എമ്രെ കാന്‍, ലിലിയില്‍ നിന്ന് ബെല്‍ജിയന്‍ താരം ഡിവോക് ഓറിഗി, സതാംപ്ടണില്‍ നിന്ന് ഇംഗ്ലീഷ് താരം റിക്കി ലാബര്‍ട്ട് എന്നിവരാണ് ലിവര്‍പൂള്‍ വാങ്ങിയത്.

ഇവരില്‍ മൂന്ന് പേരൊഴിക ബാക്കി എല്ലാവരും ഇപ്പോഴും ലിവര്‍പൂള്‍ ടീമിലുണ്ട്. ബലോട്ടെലി ഫ്രഞ്ച ലീഗില്‍ കളിക്കുന്നു, റിക്കി ലാംബര്‍ട്ട് ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. ഓറിഗി ഇപ്പോഴും ലിവര്‍പൂളില്‍ നിന്ന് തന്നെ ലോണില്‍ ജര്‍മന്‍ ക്ലബ് വോള്‍വ്‌സ്ബര്‍ഗിനായി കളിക്കുന്നു. ബാക്കിയുള്ളവരില്‍ എമ്രെ കാന്‍ ഈ സീസണില്‍ ടീം വിടുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

നാല് വര്‍ഷം മുന്‍പ് സുവാരസിന ബാഴ്‌സയ്ക്ക നല്‍കിയപ്പോള്‍ ലിവര്‍പൂളിന് നഷ്ടമായത് ഏറ്റവും അപകടകാരകികളായ സ്‌ട്രൈക്കര്‍മാരെയാണ്. എന്നാല്‍ പകരം , പല പൊസിഷനിലായി എട്ട് പേരെ വാങ്ങി നന്നായി ഉപയോഗിച്ചു അതിന് ഫലവും കണ്ടു. ഇപ്പോള്‍ കുട്ടിന്യോയും പോയി. ട്രന്‍സ്ഫര്‍ ജാലകത്തില്‍ ഇനിയു സമയമുണ്ട്. മറ്റ് ക്ലബുകള്‍ ശ്രദ്ധയോടെ ഇരിക്കുക..