SHARE

മാർച്ച് 29-ം തീയതിയാണ് വരും സീസണിലെ ഇന്ത്യൻ പ്രീമിയർ ലീഗിന് തുടക്കമാകുന്നത്. മുംബൈ ഇന്ത്യൻസും, ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ വാംഖഡെ സ്റ്റേഡിയത്തിൽ വെച്ചാണ് ഇക്കുറി ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുക. ഇന്നാണ് 2020 സീസൺ ഐപിഎല്ലിന്റെ മത്സരക്രമം ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിച്ചത്‌‌. ഇത്തവണത്തെ ഐപിഎൽ ഫിക്സ്ചറിലെ പ്രധാന മാറ്റം രണ്ട് പോരാട്ടങ്ങളുള്ള മത്സരദിനങ്ങൾ കുറഞ്ഞു എന്നതാണ്.

മുൻ സീസണുകളിൽ ശനി, ഞായർ ദിവസങ്ങളിൽ രണ്ട് മത്സരങ്ങളായിരുന്നു ഐപിഎല്ലിൽ നടന്നിരുന്നതെങ്കിൽ ഇത്തവണ ശനിയാഴ്ചകളിൽ രണ്ട് മത്സരങ്ങളില്ല. വൈകിട്ട് 8 മണിക്ക്‌ ആരംഭിക്കുന്ന മത്സരങ്ങൾ മാത്രമാകും ശനിയാഴ്ചകളിൽ ഉണ്ടാവുക. 6 ദിവസങ്ങളിൽ മാത്രമാണ് ഇക്കുറി ഐപിഎല്ലിൽ രണ്ട് പോരാട്ടമുണ്ടാവുക. ഇത് ഞായറാഴ്ചകളിലാണ്. ശനിയാഴ്ചകളിലെ ഇരട്ട മത്സരങ്ങൾ ഒഴിവാക്കിയതോടെ ഇക്കുറി ഐപിഎല്ലിന്റെ ദൈർഘ്യവും വർധിക്കും.

ഐപിഎല്ലിൽ ഈ സീസണിലെ 4 മണി‌പോരാട്ടങ്ങൾ ഇങ്ങനെ,

ഏപ്രിൽ 5 – മുംബൈ ഇന്ത്യൻസ് Vs റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ

ഏപ്രിൽ 12 – സൺ റൈസേഴ്സ് ഹൈദരാബാദ് Vs രാജസ്ഥാൻ റോയൽസ്

ഏപ്രിൽ 19 – ഡെൽഹി ക്യാപിറ്റൽസ് Vs കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

ഏപ്രിൽ 26 – കിംഗ്സ് ഇലവൻ പഞ്ചാബ് Vs കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

മെയ് 3 – റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ Vs കിംഗ്സ് ഇലവൻ പഞ്ചാബ്

മെയ് 10 – ചെന്നൈ സൂപ്പർ കിംഗ്സ് Vs ഡെൽഹി ക്യാപിറ്റൽസ്.