SHARE

ട്വന്റി-ട്വന്റിയില്‍ ഇന്ത്യയുടെ സീനിയര്‍ ടീം ന്യൂസിലന്‍ഡിനെ തകര്‍ത്തതിനു പിന്നാലെ അണ്ടര്‍-19 ലോകകപ്പിലും ന്യൂസിലന്‍ഡിന് ഇന്ത്യയോട് പരാജയം. മഴ മുടക്കിയ കളിയില്‍ ഡക്ക് വര്‍ത്ത് ലൂയീസ് നിയമപ്രകാരമായിരുന്നു ഇന്ത്യയുടെ വിജയം. 44 റണ്‍സിനാണ് ഇന്ത്യ ന്യൂസിലന്‍ഡിനെ തകര്‍ത്തത്. വിക്കറ്റ് നഷ്ടപ്പെടാതെ 115 റണ്‍സ് ഇന്ത്യ നേടിയിരുന്നു എന്നാല്‍ മഴ കളി തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് ഓവറുകളും റണ്‍സും പുതുക്കി നിശ്ചയിച്ചു.

സ്‌കോര്‍ പുതുക്കി നിശ്ചയിച്ചപ്പോള്‍ 192 റണ്‍സായിരുന്നു ന്യൂസിലന്‍ഡ് നേടേണ്ടിയിരുന്നത്. എന്നാല്‍ 21 ഓവറില്‍ 147 ന് എല്ലാവരും പുറത്തായി. 42 റണ്‍സ് നേടിയ റൈസ് മരിയൂവാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍, ഫെര്‍ഗസ് ലെല്‍മാന്‍ 31 റണ്‍സെടുത്തു. രവി ബിഷ്‌ണോയിയുടെ നാല് വിക്കറ്റ് പ്രകടനവും അഥര്‍വ്വ അങ്കോള്‍ക്കറുടെ മൂന്ന് വിക്കറ്റ് നേ്ട്ടവും ഇന്ത്യക്ക് കരുത്തായി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് യഷ്വസി ജയ്‌സ്വാള്‍(57) , ദിവ്യാന്‍ഷ് സക്‌സേന (52) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. സക്‌സേന നാല് ഫോറുകള്‍ നേടിയപ്പോള്‍ നാലു ഫോറുകള്‍ക്ക് പുറമേ രണ്ടു സിക്‌സറുകളും അടിച്ചാണ് ജയ്‌സ്വാള്‍ അര്‍ദ്ധശതകം തികച്ചത്.