SHARE

ഏഷ്യാ കപ്പിനായി ഇന്ത്യ പാകിസ്ഥാനിലേയ്ക്ക് പോകുന്ന കാര്യത്തില്‍ ആശങ്കയും അനിശ്ചിതത്വവും നിലനില്‍ക്കെ ഇന്ത്യക്കെതിരെ പാകിസ്ഥാന്റെ ഭീഷണി. ഏഷ്യാക്കപ്പിന് ഇന്ത്യ വന്നില്ലെങ്കില്‍ 2021 ല്‍ ഇന്ത്യയില്‍ നടക്കുന്ന ട്വന്റി-ട്വന്റി ലോകകപ്പില്‍ പങ്കെടുക്കില്ലെന്നാണ് പാകിസ്ഥാന്‍ പറയുന്നത്. സുരക്ഷാ പ്രശ്‌നങ്ങളുടെ പേരില്‍ ക്രിക്കറ്റില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്ന രാജ്യമാണ് പാകിസ്ഥാന്‍.

പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവിയുടേതാണ് ഭീഷണി. ഈ വര്‍ഷം സെപ്റ്റ്ംബറിലാണ് ഏഷ്യാക്കപ്പ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. 2008 നു ശേഷം ഇന്ത്യന്‍ ടീം പാകിസ്ഥാനില്‍ പര്യടനം നടത്തിയിട്ടില്ല. നയതന്ത്ര പ്രശ്‌നങ്ങളാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ക്രിക്കറ്റ് ബന്ധവും വഷളാകാന്‍ കാരണം.

എന്നാല്‍ ക്രിക്കറ്റിലെ അജയ്യ ശക്തിയായ ഇന്ത്യ വിട്ടുനിന്നാല്‍ ഏഷ്യാകപ്പ് നടത്തുന്നത് തന്നെ അപ്രസക്തമായി മാറും എന്ന തിരിച്ചറിവാണ് ഇത്തരം സമ്മര്‍ദ്ദങ്ങള്‍ക്ക് പാകിസ്ഥാനെ പ്രേരിപ്പിക്കുന്നതെന്നാണ് സൂചന. ബ്രോഡ്കാസ്റ്റിംങ് അടക്കമുള്ള വരുമാനം കുറയും എന്നതുകൊണട് തന്നെ മത്സരത്തില്‍ ഇന്ത്യ പങ്കെടുക്കേണ്ടത് സംഘാടകരുടേയും ആവശ്യമായി കഴിഞ്ഞു.