SHARE

ശ്രീലങ്ക എയ്ക്കെതിരായ രണ്ടാം അനൗദ്യോഗിക ഏകദിന മത്സരത്തിൽ ഇന്ത്യ എയ്ക്ക് 10 വിക്കറ്റ് ജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക എ നിശ്ചിത 50 ഓവറിൽ 242/7 എന്ന സ്കോർ നേടിയപ്പോൾ, 33.3 ഓവറിൽ ഇന്ത്യ വിജയത്തിലെത്തുകയായിരുന്നു. സെഞ്ചുറി നേടിയ ഓപ്പണർമാരായ ഋതുരാജ് ഗെയിക്ക് വാദും, ശുഭ്മാൻ ഗില്ലുമാണ് ഇന്ത്യയ്ക്ക് അനായാസ ജയം സമ്മാനിച്ചത്.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങേണ്ടി വന്ന ശ്രീലങ്കയ്ക്ക് വേണ്ടി 101 റൺസെടുത്ത ഷെഹാൻ ജയസൂര്യയും, 79 റൺസ് നേടിയ ഇഷാൻ ജയരത്നെയുമാണ് തിളങ്ങിയത്. ഇന്ത്യയ്ക്ക് വേണ്ടി തുഷാർ പാണ്ടെ, ശിവം ഡൂബെ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

അനായാസമായിരുന്നു ഇന്ത്യയുടെ ചേസിംഗ്. ഓപ്പണർമാരായ ഋതുരാജ് ഗെയിക്ക് വാദും, ശുഭ്മാൻ ഗില്ലും മത്സരിച്ച് ബാറ്റ് ചെയ്തതോടെ ഇന്ത്യൻ സ്കോർ കുതിച്ച് കയറി. ഗെയിക്ക് വാദായിരുന്നു കൂടുതൽ ആക്രമണകാരി. 94 പന്തിൽ 14 ബൗണ്ടറികളും 4 സിക്സറുകളുമെടുത്ത് താരം പുറത്താകാതെ നിന്നു. 96 പന്തിൽ 14 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 109 റൺസ് നേടിയ ശുഭ്മാൻ ഗിൽ ഇന്ത്യ വിജയത്തിനരികെയെത്തി നിൽക്കേ റിട്ടയേഡ് ഹർട്ട് ചെയ്ത് പുറത്തേക്ക് പോവുകയായിരുന്നു.