ഓസ്‌ട്രേലിയ എയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ എയ്ക്ക് ആറുവിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. വിജയലക്ഷ്യമായ 55 റണ്‍സ് അവസാന ദിവസത്തിന്റെ അവസാന മിനിറ്റുകളില്‍ ഇന്ത്യ മറികടന്നു. എട്ടോവര്‍ മാത്രമായിരുന്നു 55 റണ്‍സ് മറികടക്കാന്‍ ഇന്ത്യയ്ക്കു മുന്നിലുണ്ടായിരുന്നത്. നാലുവിക്കറ്റുകള്‍ നഷ്ടപ്പെട്ടെങ്കിലും ഒടുവില്‍ ഇന്ത്യന്‍ യുവനിര വിജയതീരം അണിഞ്ഞു. സ്‌കോര്‍ ഓസ്‌ട്രേലിയ 346, 213. ഇന്ത്യ 505, 55-4.
ആദ്യ ഇന്നിംഗ്‌സില്‍ 159 റണ്‍സിന്റെ ലീഡ് നേടാനായതാണ് ഇന്ത്യയ്ക്കു തുണയായത്. രണ്ടാം ഇന്നിംഗ്‌സില്‍ 213 റണ്‍സില്‍ കങ്കാരുക്കളെ വീഴ്ത്തിയത് സ്പിന്നര്‍മാരുടെ മികവാണ്. കുല്‍ദീപ് യാദവ്, ഗോപാല്‍ ഗൗതം എന്നിവര്‍ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. ദീപക് ചഹാര്‍, നദീം എന്നിവര്‍ക്ക് രണ്ടു വിക്കറ്റും. പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ് (56), ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് (36) എന്നിവര്‍ മാത്രമാണ് പിടിച്ചു നിന്നത്.