SHARE

എമേര്‍ജിംഗ് ഏഷ്യാകപ്പില്‍ പാക്കിസ്ഥാനെതിരേ ഇന്ത്യയ്ക്ക് സെമിഫൈനലില്‍ രാജകീയ ജയം. കൊളംബോയില്‍ നടന്ന സെമിയില്‍ ഏഴുവിക്കറ്റിനാണ് ഇന്ത്യന്‍ ജയം. നിതീഷ് റാണ (60), ഹിമ്മത് സിംഗ് (59) എന്നിവരുടെ ബാറ്റിംഗ് മികവാണ് ജയം അനായാസമാക്കിയത്. സ്‌കോര്‍ പാക്കിസ്ഥാന്‍ 172 (44.4) ഇന്ത്യ 178-3 (27.3)

ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് ഒരിക്കല്‍പ്പോലും മികച്ച രീതിയില്‍ മുന്നോട്ടു പോകാന്‍ സാധിച്ചിരുന്നില്ല. ഒരുഘട്ടത്തില്‍ നാലിന് 42 റണ്‍സെന്ന നിലയിലായിരുന്നു അവര്‍. 9.4 ഓവറില്‍ 38 റണ്‍സ് വഴങ്ങി നാലുവിക്കറ്റെടുത്ത മായങ്ക് മാര്‍കണ്ഡേയുടെ ബൗളിംഗാണ് പാക് നിരയെ തകര്‍ത്തത്. അങ്കിത് രാജ്പുത്, ജയന്ത് യാദവ് എന്നിവര്‍ രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.

ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യയ്ക്ക് തുടക്കത്തിലേ മൂന്നു വിക്കറ്റുകള്‍ നഷ്ടമായി. റുതുരാജ് ഗയ്ക്ക്‌വാദ് (20), അങ്കുഷ് ബെയ്ന്‍സ് (9) ഷംസ് മുലാനി (19) എന്നിവരാണ് പുറത്തായത്. എന്നാല്‍ നാലാംവിക്കറ്റില്‍ നിതീഷും ഹിമ്മതും ചേര്‍ന്നതോടെ ഇന്ത്യ ട്രാക്കിലായി. ഒരു കളി പോലും തോല്‍ക്കാതെയാണ് ഇന്ത്യ ഫൈനലിലെത്തിയത്.