SHARE

ദക്ഷിണാഫ്രിക്ക എയ്ക്കെതിരെ നടന്ന ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യ എയ്ക്ക് മിന്നുന്ന ജയം. തിരുവന്തപുരം ​ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 69 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. സ്കോർ ഇന്ത്യ 327/6, ദക്ഷിണാഫ്രിക്ക 258/10

47 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ അർധസെഞ്ചറികൾ നേടിയ ശിവം ദുബെയുടേയും അക്സർ പട്ടേലിന്റേയും മികവിലാണ് മികച്ച സ്കോർ നേടിയത്. 60 പന്തിൽ മൂന്ന് ഫോറും ആറ് സിക്സുമടക്കം 79 റൺസ് നേടി ദുബെ പുറത്താകാതെ നിന്നു. അക്സർ പട്ടേൽ 36 പന്തിൽ ആറ് ഫോറും മൂന്ന് സിക്സുമടക്കം 60 റൺസുമായി നോട്ടൗട്ടായി നിന്നു. ഏഴാം വിക്കറ്റിൽ ഇരുവരും ചേർന്ന് പുറത്താകാതെ 121 റൺസാണ് നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കായി റീസ ഹെൻഡ്രിക്കസ് സെഞ്ച്വറി നേടി. തകർത്തടിച്ച ഹെന്റിച്ച് ക്ലാസൻ അർധസെഞ്ച്വറിയും നേടി. എന്നാൽ മറ്റ് താരങ്ങൾക്കാർക്കും പിന്തുണ നൽകാനാകാതെ വന്നതോടെ ദക്ഷിണാഫ്രിക്കൻ ഇന്നിം​ഗ്സ് 258-ൽ അവസാനിച്ചു. ഇന്ത്യക്കായി യുസ്വേന്ദ്ര ചഹൽ അഞ്ച് വിക്കറ്റ് വീഴ്ത്തി.