SHARE

ശ്രീലങ്ക എ യ്ക്കെതിരായ ആദ്യ അനൗദ്യോഗിക ചതുർദിന ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ എ യ്ക്ക് കൂറ്റൻ സ്കോർ. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ എ 622/5 എന്ന പടുകൂറ്റൻ സ്കോറിൽ അവരുടെ ആദ്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു.

ഇരട്ട സെഞ്ചുറി നേടിയ അഭിമന്യൂ ഈശ്വരനും, സെഞ്ചുറി നേടിയ പ്രിയങ്ക് പഞ്ചാൽ, അന്മോൾപ്രീത് സിംഗ് എന്നിവരുമാണ് ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ എ യുടെ ബാറ്റിംഗ് ഹീറോസ്. മറുപടിയായി ആദ്യ ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ശ്രീല‌ങ്ക എ മത്സരത്തിന്റെ അവസാന വിവരം ലഭിക്കുമ്പോൾ 18/3 എന്ന നിലയിലാണ്. മലയാളി പേസർ സന്ദീപ് വാര്യർ ഒരു വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ എ ആദ്യ വിക്കറ്റിൽ കൂട്ടിച്ചേർത്തത് 352 റൺസാണ്. 160 റൺസെടുത്ത നായകൻ പ്രിയങ്ക് പഞ്ചലാണ് ആദ്യം പുറത്തായത്. അഭിമന്യൂ ഈശ്വരൻ 233 റൺസെടുത്തപ്പോൾ, അന്മോൾപ്രീത് സിംഗ് 116 റൺസും, സിദ്ധേഷ് ലഡ്ഡ് 76 റൺസും നേടി മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തു.