SHARE

ഇംഗ്ലണ്ട് ലയണ്‍സിനെതിരെ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയിലെ ഏകദിന മത്സരത്തില്‍ കൂറ്റന്‍ സ്‌കോര്‍ നേടി ഇന്ത്യ എ ടീം. മായങ്ക് അഗര്‍വാള്‍ സെഞ്ചുറി നേടിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ യുവനിര 50 ഓവറില്‍ 309-6 റണ്‍സ് നേടി. വിന്‍ഡീസ് എ ടീമിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലും അഗര്‍വാള്‍ സെഞ്ചുറി നേടിയിരുന്നു.

ഓപ്പണര്‍മാര്‍ അഗര്‍വാളും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 165 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 72 റണ്‍സെടുത്ത ഗില്ലാണ് ആദ്യം മടങ്ങിയത്. അഗര്‍വാള്‍ 112 റണ്‍സെടുത്ത് പുറത്താവുകയും ചെയ്തു. ഹനുമ വിഹാരി (69), ദീപക് ഹൂഡ (33) എന്നിവരാണ് മറ്റു പ്രധാന ഇന്ത്യൻ സ്‌കോറര്‍ മാര്‍. ഇംഗ്ലണ്ട് ലയണ്‍സിന് വേണ്ടി മാത്യൂ ഫിഷറും എഡ് ബര്‍ണാര്‍ഡും രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി. ഇംഗ്ലണ്ട് മറുപടി ബാറ്റിംഗ് ഉടൻ ആരംഭിക്കും.