SHARE

കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക അനൗദ്യേഗിക മത്സരത്തിന്റെ രണ്ടാം ഇന്നിംഗിസിലും ദക്ഷിണാഫ്രിക്ക പതറുന്നു. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ അവര്‍ അഞ്ച് വിക്കറ്റിന് 125 റണ്‍സ് എന്ന നിലയിലാണ്. 164 റണ്‍സായിരുന്നു ആദ്യ ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്കയുടെ സമ്പാദ്യം എന്നാല്‍ മറുപടിയായി ഇന്ത്യ 303 റണ്‍സെടുത്തു.

139 റണ്‍സായിരുന്നു ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് ഇതു മറികടക്കണമെങ്കില്‍ ദക്ഷിണാഫ്രീക്ക 14 റണ്‍സ് കൂടി നേടണം. ആദ്യ ഇന്നിംഗ്‌സില്‍ ബാറ്റിംഗ് പരാജയത്തിനു ശേഷം രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ദക്ഷിണാഫ്രിക്ക് തുടക്കം തന്നെ പിഴച്ചു നാലു റണ്‍സ് വീതമെടുത്ത് ഓപ്പണര്‍മാര്‍ രണ്ടു പേരും പുറത്തായി. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ 35 റണ്‍സുമായി ക്ലാസനും 12 റണ്‍സുമായി മുള്‍ഡാറുമാണ് ക്രീസില്‍.

ശുഭ്മാന്‍ഗില്‍ (91), ജലജ് സക്‌സേന (61) എന്നിവരുടെ മികച്ച പ്രകടനമാണ് ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയ്ക്കു തുണയായത്. ഏഴു വിക്കറ്റിന് 205 റണ്‍സെന്ന നിലയിലായിരുന്ന ഇന്ത്യയ്ക്ക് എട്ടാം വിക്കറ്റില്‍ സക്‌സേനയ്‌ക്കൊപ്പം കൂടിയ ശാര്‍ദ്ദൂല്‍ ഠാക്കൂറിന്റെ മികച്ച ഇന്നിംഗ്‌സും തുണയായി.