SHARE

ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ തിരുവനന്തപുരം കാര്യവട്ടത്ത് നടന്ന ചതുർദിന ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ എ ടീമിന് 7 വിക്കറ്റിന്റെ തകർപ്പൻ ജയം.‌ മത്സരത്തിന്റെ രണ്ടാമിന്നിംഗ്സിൽ 48 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ എ മൂന്ന് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തുകയായിരുന്നു. സ്കോർ – ഇന്ത്യ എ 303, 49/3 ദക്ഷിണാഫ്രിക്ക എ 164, 186.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഒന്നാമിന്നിംഗ്സിൽ 164 റൺസ് നേടിയപ്പോൾ, ഇന്ത്യ 303 റൺസാണ് അടിച്ചത്. 139 റൺസിന്റെ ഒന്നാമിന്നിംഗ്സ് കടവുമായി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക എ രണ്ടാമിന്നിംഗ്സിൽ വീണ്ടും തകർന്നു. 3 വിക്കറ്റെടുത്ത് ഷഹബാസ് നദീമും, രണ്ട് വിക്കറ്റുകൾ വീതമെടുത്ത് ഷർദുൽ താക്കൂർ, ജലജ് സക്സേന തുടങ്ങിയവരും തിളങ്ങിയപ്പോൾ ദക്ഷിണാഫ്രിക്ക‌ 164 റൺസിൽ പുറത്തായി. ഇതോടെ ഇന്ത്യൻ വിജയലക്ഷ്യം 48 റൺസായി.

ലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് 5 റൺസെടുത്ത നായകൻ ശുഭ്മാൻ ഗില്ലിന്റേയും, 6 റൺസെടുത്ത അങ്കിത് ബാവ്നെയുടേയും, 5 റൺസെടുത്ത കെ എസ് ഭരതിന്റേയും വിക്കറ്റുകൾ‌ വേഗം നഷ്ടമായെങ്കിലും 20 റൺസെടുത്ത റിക്കി ഭൂയിയും, 2 ബോളിൽ 12 റൺസെടുത്ത ശിവം ഡൂബെയും ചേർന്ന് കൂടുതൽ നഷ്ടങ്ങളില്ലാതെ ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു.