SHARE

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ ടീം ഇന്ത്യ 307 റൺസിന് പുറത്തായി. 153 റൺസെടുത്ത് ഇന്ത്യൻ ബാറ്റിംഗിനെ ഒറ്റയ്ക്ക് ചുമലിലേറ്റിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ് സന്ദർശകരെ മുന്നൂറ് കടത്തിയത്‌. ആദ്യ ഇന്നിംഗ്സിൽ 335 റൺസെടുത്തിരുന്ന ആതിഥേയർക്ക് മത്സരത്തിൽ ഇതോടെ 28 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡായി.

183/5 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് മൂന്നാം ദിവസം തുടർച്ചയായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമാവുകയായിരു‌ന്നു. പാണ്ട്യ 15 റൺസിന് പുറത്തായപ്പോൾ, 38 റൺസെടുത്ത രവിചന്ദ്രൻ അശ്വിൻ മാത്രമാണ് കോഹ്ലിക്ക് കുറച്ചെങ്കിലും പിന്തുണ നൽകിയത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മോർനെ മോർക്കൽ രണ്ട് വിക്കറ്റെടുത്തു.

-Advertisement-

കേപ് ടൗണിൽ നടന്ന ആദ്യ ടെസ്റ്റിൽ 72 റൺസിന് വിജയിച്ച ദക്ഷിണാഫ്രിക്ക പരമ്പരയിൽ 1-0 ന് മുന്നിലാണ്. അത് കൊണ്ടു തന്നെ ഈ മത്സരത്തിൽ ഏത് വിധേനയും ജയിക്കേണ്ടത് ഇന്ത്യയുടെ ആവശ്യമാണ്.