SHARE

ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിന് നാളെ തുടക്കം. ഇന്ത്യൻ സമയം രാവിലെ 9.10 ആരംഭിക്കുന്ന ഏകദിന മത്സരത്തിടെയാണ് ഏതാണ്ട് രണ്ട് മാസത്തോളം നീണ്ടുനിൽക്കുന്ന പരമ്പരയ്ക്ക് തുടക്കം കുറിക്കുന്നത്. സിഡ്നിയിലാണ് നാളത്തെ മത്സരം.

അതേസമയം മത്സരം തുടങ്ങും മുമ്പ് ഇരു ടീം താരങ്ങളും 63 സെക്കൻഡ് നിർത്താതെ കയ്യൈടിക്കും. ക്രിക്കറ്റ് മത്സരത്തിനിടെ തലയിൽ പന്ത് കൊണ്ട് മരിച്ച ഓസ്ട്രേലിയൻ താരം ഫിൽ ഹ്യൂസിനെ അനുസ്മരിക്കാനാണ് ഇത്. 2014 നവംബർ 27-ാണ് ഹ്യൂസ് മരിക്കുന്നത്. ഹ്യൂസിന്റെ ആറാം ചരമവാർഷികമാണ് നാളെ. ഓസ്ട്രേലിയൻ ടീമം​ഗ​ങ്ങൾ നാളെ കറുത്ത ബാൻഡ് അണിഞ്ഞാകും കളിക്കുക എന്നും റിപ്പോർട്ടുണ്ട്.

നാളത്തെ മത്സരം നടക്കാനിരിക്കുന്ന സിഡ്നി ക്രിക്കറ്റ് ​ഗ്രൗണ്ടിൽ തന്നെയാണ് ഹ്യൂസ് അന്ന് ഏറ് കൊണ്ട് വീണതും. ഒരു പ്രാദേശിക മത്സരത്തിൽ കളിക്കവെയാണ് എതിർതാരം സീൻ ആബട്ടിന്റെ പന്ത് തലയിൽ കൊണ്ട് ഹ്യൂസ് വീണത്. മൂന്ന് ദിവസത്തിന് ശേഷമാണ് ​ഹ്യൂസ് മരണത്തിന് കിഴടങ്ങിയത്. ഹ്യൂസ് 63 റൺസ് നേടി നിൽക്കുമ്പോഴാണ് ക്രിക്കറ്റ് ലോകത്തെ നടക്കുയ സംഭവം ഉണ്ടായത്.