SHARE

തലസ്ഥാന നഗരിയുടെ ആവേശം വാനോളമെന്നു പറയാതെ വയ്യ. കാരണം ആദ്യ മത്സരത്തിലെ ആധികാരിക ജയത്തിന്റെ ആത്മവിശ്വാസവുമായാണ് കോഹ്‌ലിയും കൂട്ടരും തലസ്ഥാനത്തെത്തിയിരിക്കുന്നത്. രണ്ടാം മത്സരവും വിജയിച്ചു ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നു തന്നെ പരമ്പരയുറപ്പിക്കുക എന്നതില്‍ കുറഞ്ഞൊന്നും ടീം ഇന്ത്യ ആഗ്രഹിക്കുന്നില്ല.

എന്നാല്‍ ആദ്യ മത്സരത്തില്‍ മികച്ച ബാറ്റിംഗ് പുറത്തെടുക്കാന്‍ സാധിച്ചെങ്കിലും അപ്രതീക്ഷിതമായുണ്ടായ കനത്ത തോല്‍വിയുടെ ആഘാതം രണ്ടം മത്സരത്തിലെ വിജയത്തിലൂടെ മറികടക്കനാവും വെസ്റ്റിന്‍ഡീസിന്റെ ശ്രമം. എന്തായാലും രണ്ടും കല്‍പ്പിച്ചാണ് രണ്ടു ടീമുകളും. കളിക്കാരെല്ലാം ഇന്നലെത്തന്നെ തിരുവനന്തപുരത്തെത്തി കഴിഞ്ഞു.

ഹൈദരാബാദില്‍ നിന്നും പ്രത്യേക വിമാനത്തില്‍ ഇന്നലെ വൈകിട്ട് ഏഴേകാലോടെയാണ് ടീമുകള്‍ തിരുവനന്തപുരത്തെത്തിയത്. വിമാനത്താവളത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളും ക്രിക്കറ്റ് ആരാധകരും ചേര്‍ന്ന് ഗംഭീര സ്വീകരണമാണ് താരങ്ങള്‍ക്കു നല്‍കിയത്. ഇന്ന് വൈകിട്ട് ഏഴിനാണ് മത്സരം.

കാണികള്‍ക്ക് വൈകിട്ട് നാലുമുതല്‍ സ്‌റ്റേഡിയത്തില്‍ പ്രവേശിക്കാം കാര്യവട്ടം സ്‌പോര്‍സ് ഹബ്ബ് വേദിയാകുന്ന മൂന്നാമത്തെ രാജ്യാന്തര മത്സരമാണിത്.