SHARE

ഓസ്‌ട്രേലിയന്‍ വനിതകള്‍ക്കെതിരേ ഈ മാസം 22ന് ആരംഭിക്കുന്ന മൂന്നു മത്സരങ്ങളുടെ ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ വനിതാ ടീമിനെ പ്രഖ്യാപിച്ചു. നവംബറില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പില്‍ കളിക്കുന്ന അതേ പതിനഞ്ചംഗ ടീം തന്നെയാകും ഈ പരമ്പരയിലും കളിക്കുക. ലോകകപ്പിന് മുമ്പ് വേറെ മത്സരം ഇല്ലാത്തതിനാലാണ് അതേ ടീമിനെ നിലനിര്‍ത്തിയത്.

ഹര്‍മന്‍പ്രീത് കൗറാണ് ടീമിനെ നയിക്കുക. സ്മൃതി മന്ദാനയാണ് ഉപനായിക. മിതാലി രാജ്, വേദ കൃഷ്ണമൂര്‍ത്തി തുടങ്ങി പരിചയ സമ്പന്നരെല്ലാം ടീമില്‍ കളിക്കുന്നുണ്ട്. ഈ മാസം വെസ്റ്റ് ഇന്‍ഡീസിനെതിരേ മൂന്നു മത്സരങ്ങള്‍ കളിക്കാന്‍ ഇന്ത്യ തീരുമാനിച്ചിരുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി മൂലം വിന്‍ഡീസ് പരമ്പരയില്‍ നിന്ന് പിന്മാറി.

ഇന്ത്യന്‍ ടീം- ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍) സ്മൃതി മന്ദാന, മിതാലിരാജ്, ജെമിമാ റോഡ്രിഗസ്, വേദ കൃഷ്ണമൂര്‍ത്തി, ദീപ്തി ശര്‍മ, തനിയ ഭാട്ടിയ, പൂനം യാദവ്, രാധ യാദവ്, അനുജ പാട്ടീല്‍, എക്താ ബിസ്ത്, ഡി. ഹേമലത, മന്‍സി ജോഷി, പൂജ വസ്താര്‍ക്കര്‍, അരുന്ധതി റെഡ്ഡി