SHARE

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ഡേ -നൈറ്റ് ടെസ്റ്റിനു കളമൊരുങ്ങുന്നതായി സൂചന. ഇത്തരത്തിലുള്ള ഒരാവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത് ക്രിക്കറ്റ് ഓസ്‌ട്രേലിയയാണ്. 2020 നവംബറില്‍ ഇന്ത്യയുടെ ഓസീസ് പര്യടനം നടക്കും ഈ സമയത്ത് നാലു ടെസ്റ്റുകളാണ് നിലവില്‍ നിശ്ചയിച്ചിരിക്കുന്നത്.

ഈ നാലു ടെസ്റ്റുകളില്‍ രണ്ടെണ്ണം ഡേ- നൈറ്റ് ആയി നടത്താനാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നീക്കം. ഇത് യഥാര്‍ത്ഥ്യമായാല്‍ ഒന്നിലധികം ടെസ്റ്റുകള്‍ ഡേ-നൈറ്റ് ആയി നടക്കുന്ന പരമ്പരയെന്ന പ്രത്യേകതയും ഈ പരമ്പരയ്ക്കുണ്ടാവും.

-Advertisement-

പെര്‍ത്ത് , അഡ്‌ലെയ്ഡ് എന്നിവയാണ് ഡേ-നൈറ്റ് ടെസ്റ്റുകള്‍ക്കായി ഓസ്‌ട്രേലിയ മുന്നോട്ടു വയ്ക്കുന്ന വേദികള്‍. എന്നാല്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ല. ജനുവരിയില്‍ ഇക്കാര്യത്തില്‍ ബിസിസിഐ പ്രതിനിധികളുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ ചര്‍ച്ച നടത്തും.