SHARE

ദേവ്ധർ ട്രോഫിയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ബി ക്കെതിരെ ഇന്ത്യ സി ക്ക് 232 റൺസ് വിജയ ലക്ഷ്യം. മത്സരത്തിൽആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ബി 76 റൺസെടുത്ത ഹനുമ വിഹാരിയുടെ ബാറ്റിംഗ് മികവിലാണ് പൊരുതാവുന്ന‌സ്കോറിലെത്തിയത്. മറ്റ് ബാറ്റ്സ്മാന്മാർക്ക് തിളങ്ങാൻകഴിയാതിരുന്നതാണ് 231/9 എന്ന‌ ചെറിയ സ്കോറിൽ ഇന്ത്യ ബി യുടെ ഇന്നിംഗ്സ് ഒതുക്കിയത്.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർ മയങ്ക്അഗർവാൾ 24 റൺസും, നായകൻ ശ്രേയസ് അയ്യർ 10 റൺസുമെടുത്ത് പുറത്തായപ്പോൾ, ഹനുമ വിഹാരിയുടെ ഒറ്റയാൾപോരാട്ടമായിരുന്നു തുടർച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യ ബി യുടെ രക്ഷയ്ക്കെത്തിയത്. ഇന്ത്യ എ യ്ക്കെതിരെ ഇന്നലെ നടന്ന മത്സരത്തിൽ 87 റൺസെടുത്ത് മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ച വെച്ച വിഹാരി ഇന്ത്യ സി ക്കെതിരെ 94 പന്തിൽ‌76 റൺസാണ് നേടിയത്. 25 റൺസെടുത്ത അങ്കുഷ് ബെയിൻസാണ് ടീമിന്റെ രണ്ടാംടോപ് സ്കോറർ. ഇന്ത്യ സി ക്കായി രജനീഷ് ഗുർബാനി, പപ്പു റോയ് എന്നിവർ രണ്ട് വിക്കറ്റുകൾവീതം വീഴ്ത്തി.