SHARE

ഇന്ത്യക്കെതിരായ ആദ്യ ടി20 മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ഫീൽഡിങ് തിരഞ്ഞെടുത്തു. വിശാഖപട്ടണത്താണ് പോരാട്ടം അരങ്ങേറുന്നത് .ഇരുടീമുകളിൽ നിന്നും ഓരോ താരങ്ങൾ ഇന്ന് ടി20 അരങ്ങേറ്റം കുറിക്കും

ഇന്ത്യൻ ടീമിൽ മായങ്ക് മാർക്കണ്ടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. വിജയ് ശങ്കറിന്റെ സ്ഥാനത്താണ് ഇന്ന് മാർക്കണ്ടെ ഇറങ്ങുന്നത്. ഇന്ത്യക്കായി രോഹിത് ശർമ്മയ്ക്കൊപ്പം കെ.എൽ.രാഹുലായിരിക്കും ഇന്ന് അരങ്ങേറ്റം കുറിക്കുക. ശിഖർ ധവാന് വിശ്രമം അനുവദിച്ചു. ക്യാപ്റ്റൻ‍ വിരാട് കോഹ്ലി, റിഷഭ് പന്ത്, ദിനേശ് കാർത്തിക്ക്, കൃണാൾ പാണ്ഡ്യ തുടങ്ങിയവർ ടീമിലുണ്ട്

മഹേന്ദ്ര സിങ് ധോണി തന്നെയാണ് വിക്കറ്റിന് പിന്നിൽ. ബൗളിങ്ങിൽ ഭുവനേശ്വാർ കുമാറിന് പകരം ഉമേഷ് യാദവ് ജസ്പ്രീത് ബംറയ്ക്കൊപ്പം പങ്കാളിയാകും.യുസ്വേന്ദ്ര ചാഹലും പ്ലേയിങ് ഇലവനിലുണ്ട്. ഓസ്ട്രേലിയൻ ടീമിൽ നിന്ന് പീറ്റർ ഹാൻസ്കോമ്പാണ് ടി20 അരങ്ങേറ്റം കുറിക്കുന്നത്.