SHARE

ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ കിവീസ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇൻഡോറിലാണ് മത്സരം അരങ്ങേറുന്നത്. പരമ്പര നേരത്തെ തന്നെ ഇന്ത്യ സ്വന്തമാക്കിയതാണ്.

അപ്രധാന മത്സരമായതിനാൽ തന്നെ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ കളത്തിലറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ കളിച്ച മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവർ ഇന്ന് പുറത്തിരിക്കും. ഇവർക്ക് പകരമായി ഉമ്രാൻ മാലിക്കും യുസ്വേന്ദ്ര ചഹലും പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിച്ചു.

ഇന്ത്യൻ ടീം- രോഹിത് ശർമ, ശുഭ്മൻ ​ഗിൽ, വിരാട് കോഹ്ലി, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, വാഷിങ്ടൻ സുന്ദർ, ഷർദുൽ ഠാക്കൂർ, കുൽ​ദീപ് യാദവ്, യുസ്വേന്ദ്ര ചഹൽ, ഉമ്രാൻ മാലിക്ക്.