SHARE

ലോകകപ്പിൽ ആരാധകർ കാത്തിരിക്കുന്ന ആവേശപ്പോരാട്ടത്തിൽ ടോസ് നേടിയ പാകിസ്ഥാന് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. മാഞ്ചസ്റ്ററിലാണ് ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും ആവേശം നിറഞ്ഞ പോര് അരങ്ങേറുന്നത്

ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ പരിക്കേറ്റ സൂപ്പർ താരം ശിഖർ ധവാന് കളിക്കാനാകത്തതാണ് ഇന്ത്യ നേരിടുന്ന തിരിച്ചടി. ധവാന് പകരമായി വിജയ് ശങ്കറാണ് ടീമിലിടം പിടിച്ചിരിക്കുന്നത്. ധവാൻ ഇല്ലാത്ത സാഹചര്യത്തിൽ കെ.എൽ. രാഹുൽ രോഹിത് ശർമക്കൊപ്പം ഇന്നിം​ഗ്സ് ഓപ്പൺ ചെയ്യും.

ഇന്ത്യൻ ടീം- രോഹിത് ശർമ, കെ.എൽ.രാഹുൽ, വിരാട് കോഹ്ലി, വിജയ് ശങ്കർ, മഹേന്ദ്ര സിങ് ധോണി, ഹാർദിക് പാണ്ഡ്യ, കേദാർ ജാദവ്, ഭുവനേശ്വർ കുമാർ, കുൽദീപ് യാദവ്. യുസ്വേന്ദ്ര ചഹൽ, ജസ്പ്രീത് ബുംറ

പാക് ടീം- ഇമാം ഉൾ ഹഖ്, ഫഖർ സമൻ, ബാബർ അസം, മുഹമ്മദ് ഹഫീസ്, സർഫ്രാസ് അഹമ്മദ്, ഷോയിബ് മാലിക്ക്, ഇമാദ് വാസിം, ശദാബ് ഖാൻ, ഹസൻ അലി, വഹാബ് റിയാസ്, മുഹമ്മദ് ആമിർ