വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ ആദ്യ മത്സരത്തിൽ ടോസ് നേടിയ വെസ്റ്റ് ഇൻഡീസിന് ഫീൽഡിങ് തിരഞ്ഞെടുത്തു. ആന്റിഗ്വയിലാണ് മത്സരം നടക്കുന്നത്. അപ്രതീക്ഷിതമായി പെയ്ത മഴയെത്തുടർന്ന് ടോസ് അൽപം വൈകി.
ഇന്ത്യക്കായി മായങ്ക് അഗർവാളും കെ.എൽ.രാഹുലും ഇന്നിംഗ്സ് ഓപ്പൺ ചെയ്യും. ചേതേശ്വർ പൂജാര, ക്യാപ്റ്റൻ വിരാട് കോഹ്ലി,അജിൻക്യ രഹാനെ, ഹനുമ വിഹാരി, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ഇഷാന്ത് ശർമ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവരാണ് ഇന്ത്യൻ ടീമിൽ ഉൾപ്പെട്ടിരിക്കുന്ന മറ്റ് താരങ്ങൾ. വിൻഡീസ് ടീമിൽ ഷമർ ബ്രൂക്ക്സ് ഇന്ന് അരങ്ങേറ്റം കുറിക്കും.