SHARE

ഓസ്‌ട്രേലിയക്കെതിരെ വിശാഖപട്ടണത്ത് നടന്ന് കൊണ്ടിരിക്കുന്ന ആദ്യ ടി20 മത്സരത്തില്‍ പരാജയപ്പെട്ട് ഇന്ത്യന്‍ ബാറ്റിംഗ് നിര. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് നിശ്ചിത 20 ഓവറില്‍ 126-7 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 3 വിക്കറ്റുകള്‍ വീഴ്ത്തിയ നഥാന്‍ കോള്‍ട്ടര്‍ നീലാണ് ഇന്ത്യന്‍ ബാറ്റിംഗിനെ പിടിച്ചു നിര്‍ത്തിയത്.

മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ കെ എല്‍ രാഹുല്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. 36 പന്തില്‍ 50 റണ്‍സ് നേടിയ രാഹുലിനെ കോള്‍ട്ടര്‍ നീല്‍ പുറത്താക്കുകയായിരുന്നു. എം എസ് ധോണി (29), ക്യാപ്റ്റന്‍ വിരാട് കോഹ്ലി (24) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. തുടരെത്തുടരെ വിക്കറ്റുകള്‍ വീഴ്ത്തി ഓസീസ് ബോളര്‍മാര്‍ ഇന്ത്യന്‍ ഇന്നിംഗ്‌സിന് കടിഞ്ഞാണിടുകയായിരുന്നു.