SHARE

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര ഇന്ത്യക്ക്. ബെം​ഗളുരുവിൽ നടന്ന മൂന്നാം ഏകദിനത്തിൽ ഏഴ് വിക്കറ്റിന്റെ ജയം ഇന്ത്യ സ്വന്തമാക്കി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1 നാണ് ഇന്ത്യ നേടിയത്.

ഓസ്ട്രേലിയ ഉയർത്തിയ 287 റൺസ് വിജയലക്ഷ്യം ഇന്ത്യ രണ്ടോവറിലേറെ ബാക്കിനിൽക്കെയാണ് മറികടന്നത്. രോഹിത് ശർമയുടെ സെഞ്ച്വറിയും വിരാട് കോഹ്ലിയുടെ അർധസെഞ്ച്വറിയുമാണ് ഇന്ത്യക്ക് തുണയായത്. രോഹിത് 128 പന്തിൽ നിന്ന് എട്ട് ഫോറും ആറ് സിക്സുമടക്കം 119 റൺസ് നേടി. കോഹ്ലിയാകട്ടെ 91 പന്തുകളിൽ നിന്ന് 89 റൺസാണ് നേടിയത്. ശ്രേയസ് അയ്യർ 44 റൺസോടെ പുറത്താകാതെ നിന്നു.

-Advertisement-

നേരത്തെ സ്റ്റീവൻ സ്മിത്തിന്റെ സെഞ്ചറിയുടെ മികവിലായിരുന്നു ഓസ്ട്രേലിയയുടെ ഇന്നിം​ഗ്സ്. സ്മിത്ത് 131 റൺസാണ് നേടിയത്. മാർനസ് ലെബുഷെയ്ൻ അവർക്കായി അർധസെഞ്ചറിയും നേടി.