SHARE

ശക്തരായ തായ്‌ലന്റിനെ പരാജയപ്പെടുത്ത് ഇന്ത്യന്‍ വനിത അണ്ടര്‍-17 ടീം ത്രിരാഷ്ട്ര ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പ്രവേശിച്ചു. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു വിജയം. വാശിയേറിയ മത്സരത്തില്‍ ഇഞ്ചുറി ടൈമിലായിരുന്നു ഗോള്‍ പറന്നത്.

ലക്ഷ്യത്തിലേക്ക് ഇന്ത്യ തൊടുത്ത ഒരു ലോംഗ് ബോള്‍ തായ്‌ലന്റ് ഗോള്‍കീപ്പറുടെ കൈകളെ മറികടന്ന് ഗോളായി മാറുകയായിരുന്നു.ക്രിതിന ദേവിയാണ് ഗോള്‍ നേടിയത്. മത്സരത്തിന്റെ 19-ാം മിനിറ്റില്‍ ഒരു ഫ്രീ കിക്ക് കിട്ടിയത് ഗോളാക്കാന്‍ കഴിയാതിരുന്നതും തായ്‌ലന്റിന് തിരിച്ചടിയായി. മുംബൈയില്‍ വച്ചായിരുന്ന മത്സരം നടന്നത്. ഇനി ഫൈനലില്‍ സ്വീഡനാണ് ഇന്ത്യയുടെ എതിരാളികള്‍.

നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ സ്വീഡന്‍ ഇന്ത്യയെ മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു പരാജയപ്പെടുത്തിയത്. ഈ തോല്‍വിക്ക് പകരം വീട്ടി കപ്പു നേടാനുറച്ചാണ് ഇന്ത്യ ഫൈനലിന് ഇറങ്ങുക.