SHARE

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ബാറ്റിംഗ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിൽ ഒരു മാറ്റം വരുത്തിയാണ് ഇന്ത്യ ഇന്ന് കളിക്കുന്നത്. ഇഷാന്ത് ശർമ്മയ്ക്ക് വിശ്രമം അനുവദിച്ചപ്പോൾ, ഇടം കൈയ്യൻ സ്പിന്നർ ഷഹബാസ് നദീം ടീമിലെത്തി. പരിക്കേറ്റ കുൽദീപ് യാദവിന് പകരക്കാരനായി കഴിഞ്ഞ ദിവസം ഇന്ത്യൻ ടീമിലെത്തിയ നദീമിന്റെ അരങ്ങേറ്റ മത്സരം കൂടിയാണിത്.

ഇന്ത്യൻ ടീം ഇങ്ങനെ – മയങ്ക് അഗർവാൾ, രോഹിത് ശർമ്മ, ചേതേശ്വർ പുജാര, വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ, വൃദ്ധിമാൻ സാഹ, രവിചന്ദ്രൻ അശ്വിൻ, ഷഹബാസ് നദീം, ഉമേഷ് യാദവ്, മൊഹമ്മദ് ഷാമി.