SHARE

ജോര്‍ദാനെതിരായ സൗഹൃദ മത്സരത്തില്‍ സന്ദേശ് ജിംഗന്‍ ആദ്യ ഇലവനില്‍ കളിക്കുന്നില്ല. ഇന്ത്യന്‍ ജേഴ്‌സിയില്‍ സ്ഥിര സാന്നിധ്യമായ ശേഷം ആദ്യമായിട്ടാണ് ജിംഗനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താതെ ടീമിനെ ഇറക്കുന്നത്. കഴിഞ്ഞദിവസം ജോര്‍ദാനിലേക്കുള്ള യാത്രയില്‍ കുവൈറ്റില്‍ കുടുങ്ങിയ താരങ്ങളെയും ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയില്ല. ചൈനയ്‌ക്കെതിരായ മത്സരത്തില്‍ ജിംഗനായിരുന്നു ഇന്ത്യയെ നയിച്ചത്. സുനില്‍ ഛേത്രിയും പരിക്കുമൂലം ഇന്നത്തെ കളിയിലില്ല.

ഏറെ അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലാണ് മത്സരം നടക്കുന്നത്. കനത്ത മഴമൂലം ആദ്യം ഉപേക്ഷിച്ചെന്ന് പ്രഖ്യാപിച്ച മത്സരം പിന്നീട് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. സ്റ്റേഡിയത്തിലും മറ്റും ഇന്നലെ കനത്ത മഴ പെയ്തിരുന്നു. അടുത്തവര്‍ഷത്തെ ഏഷ്യാകപ്പിനുള്ള ഒരുക്കമാണ് ഇന്ത്യയ്ക്കിത്.

അതേസമയം മലയാളി താരം അനസ് എടത്തൊടിക ടീമില്‍ സ്ഥാനം പിടിച്ചു. ഗുര്‍പ്രീത് സിംഗ് സന്ധുവാണ് ഗോള്‍പോസ്റ്റിനു കീഴില്‍.