SHARE

ഇം​ഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിം​ഗ്സിൽ ഇന്ത്യക്ക് മികച്ച ലീഡ്. ഇം​ഗ്ലണ്ടിന്റെ ഒന്നാമിന്നിം​ഗ്സ് 134 റൺസിൽ അവസാനിച്ചതോടെ 195 റൺസിന്റെ ലീഡാണ് ഇന്ത്യക്ക് കൈവന്നിരിക്കുന്നത്. അഞ്ച് വിക്കറ്റെടുത്ത രവിചന്ദ്ര അശ്വിനാണ് ഇം​ഗ്ലണ്ടിനെ തകർത്തത്.

ഇന്ത്യയുടെ ആദ്യ ഇന്നിം​ഗ്സ് സ്കോറായ 329 റൺസ് പിന്തുടർന്ന ഇം​ഗ്ലണ്ടിന് തുടക്കം മുതൽ തിരിച്ചടി നേരിട്ടു. ഇന്ത്യൻ ബൗളിങ് നിരയ്ക്കെതിരെ ഒരു ഘട്ടത്തിൽ പോലും മേൽക്കൈ നേടാൻ ഇം​ഗ്ലീഷ് നിരയ്ക്കായില്ല. 42 റൺസെടുത്ത വിക്കറ്റ് കീപ്പൻ ബെൻ ഫോക്സാണ് ഇം​ഗ്ലണ്ട് ടോപ് സ്കോറർ. ഒല്ലി പോപ്പ് 22 റൺസ് നേടി. ഇം​ഗ്ലീഷ് ബാറ്റ്സ്മാൻമാരിൽ ഏഴ് പേരുടെ സ്കോർ ഒറ്റയക്കം കടന്നില്ല എന്നത് തന്നെ വ്യക്തമാക്കുന്നു ഇന്ത്യൻ ബൗളിങ് മികവ്.

43 റൺസ് വഴങ്ങിയാണ് അശ്വിൻ അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. അക്സർ പട്ടേൽ, ഇഷാന്ത് ശർമ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് സിറാജ് ഒരു വിക്കറ്റ് വീഴ്ത്തി.